പഞ്ചാബി വ്യവസായികൾക്ക് നോട്ടീസ് നൽകിയും റെയ്ഡ് നടത്തിയും പീഡനം; കർഷക സമരം നേരിടാൻ ആദായ നികുതി വകുപ്പും
text_fieldsന്യൂഡൽഹി: ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് കർഷക സമരത്തെ നേരിടുന്നതിനെ കർഷക സംഘടനകളും പ്രതിപക്ഷവും അപലപിച്ചു. സമരത്തെ പിന്തുണക്കുന്ന പഞ്ചാബി വ്യവസായികളെ നോട്ടീസ് നൽകിയും റെയ്ഡ് നടത്തിയും പീഡിപ്പിക്കുകയാണെന്നും സമരത്തെ ദുർബലപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ ട്വീറ്റ് ചെയ്തു. രാജ്യമൊന്നടങ്കം കർഷകർക്കൊപ്പമാണെന്ന് പറഞ്ഞ കെജ്രിവാൾ ഇവരെല്ലാവരെയും കേന്ദ്രം റെയ്ഡ് ചെയ്യുേമാ എന്ന് ചോദിച്ചു.
കർഷക സമരത്തിൽ വലിയ പങ്ക് വഹിക്കുന്ന ഭാരതീയ കിസാൻ യൂനിയന് (ഉഗ്രഹാൻ) വിദേശ സഹായം അനുവദിക്കരുതെന്ന് ബാങ്കുകൾക്ക് കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചിട്ടുണ്ട്.
വിദേശത്ത് പോയ പഞ്ചാബികൾ തങ്ങളെ സഹായിക്കുന്നതിൽ കേന്ദ്ര സർക്കാറിനെന്താണ് പ്രശ്നമെന്ന് യൂനിയൻ നേതാവായ സുഖ്ദേവ് സിങ് കൊക്രി കാലാൻ ചോദിച്ചു. വിദേശത്ത് പോയ പഞ്ചാബികൾ കഴിഞ്ഞ രണ്ട് മാസം ഒമ്പത് ലക്ഷം രൂപ വരെ അയച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.