ഭണ്ഡാരത്തിൽ ഐഫോൺ വീണു; തിരിച്ചെടുക്കാനെത്തിയപ്പോൾ ക്ഷേത്രഭാരവാഹികളുടെ മറുപടി കേട്ട് ഞെട്ടി യുവാവ്
text_fieldsചെന്നൈ : ക്ഷേത്ര ഭണ്ഡാരത്തിൽ പണം നിക്ഷേപിക്കുന്നതിനിടെ അബദ്ധത്തിൽ ഐഫോണും ഭണ്ഡാരത്തിന് അകത്തേക്ക് വീണു. ഫോൺ നഷ്ടമായത് തിരിച്ചറിഞ്ഞ യുവാവ് വിവരം ക്ഷേത്രഭാരവാഹികളെ അറിയിച്ചു. എന്നാൽ ക്ഷേത്രഭാരവാഹികളുടെ മറുപടികേട്ട് യുവാവ് അമ്പരന്നു.ഫോൺ തിരികെ നൽകാൻ കഴിയില്ല. ഫോൺ പ്രതിഷ്ഠയ്ക്ക് സ്വന്തം എന്നായിരുന്നു മറുപടി.
ചെന്നൈയ്ക്ക് സമീപമുള്ള തിരുപോരൂർ അരുൾമിഗു കന്തസ്വാമി ക്ഷേത്രത്തിലാണ് സംഭവം. ഭണ്ഡാരത്തിലേക്ക് പണം ഇടുന്നതിന് ഇടയിൽ അബദ്ധത്തിലാണ് ഐഫോൺ വീണതെന്നാണ് യുവാവ് പറഞ്ഞെങ്കിലും ക്ഷേത്രഭാരവാഹികൾ ഇത് ചെവികൊണ്ടില്ല.വിനായകപുരം സ്വദേശിയായ ദിനേശ് എന്നയാളുടെ ഐ ഫോണാണ് നഷ്ടമായത്. വെള്ളിയാഴ്ചയാണ് സംഭവം. ഫോൺ ക്ഷേത്രത്തിന്റേതെന്ന് വ്യക്തമാക്കിയ അധികൃതർ സിം തിരികെ നൽകിയ ശേഷം ഫോണിൽ നിന്ന് ഡാറ്റ ഡൗൺലോഡ് ചെയ്യാൻ അനുവാദം നൽകി.
ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് കറൻസി നോട്ട് പുറത്ത് എടുക്കുമ്പോഴാണ് ഫോൺ ഭണ്ഡാരത്തിലേക്ക് വീണത്. ഫോൺ വിട്ട് കിട്ടില്ലെന്ന് ഉറപ്പായ സാഹചര്യത്തിൽഭണ്ഡാരം തുറക്കുന്ന സമയത്ത് അറിയിക്കണമെന്ന് യുവാവ് പരാതി എഴുതി നൽകുകയായിരുന്നു. രണ്ട് മാസം കൂടുമ്പോൾ മാത്രമാണ് ഭണ്ഡാരം തുറക്കാറുള്ളതെന്ന് അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച അധികൃതർ ഭണ്ഡാരം തുറന്ന സമയത്ത് ദിനേശ് ഇവിടെയെത്തി ഫോൺ തിരികെ ആവശ്യപ്പെട്ടെങ്കിലും അധികൃതർ മുൻ നിലപാട് തുടരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.