വിവാഹചടങ്ങിൽ കേക്ക് മുറിക്കേണ്ട; സംസ്കാരം നിലനിന്നാലെ നിലനിൽപ്പുണ്ടാകൂവെന്ന് കൊടവ സമാജം
text_fieldsബംഗളൂരു: വിവാഹചടങ്ങിൽ കേക്ക് മുറിക്കലും ഷാംപെയ്ന്‍ പങ്കുവെക്കലും നിരോധിച്ച് കൊടവ സമാജം. കൊടവ സംസ്കാരത്തിന് വിരുദ്ധമാണ് ഈ ചടങ്ങുകളെന്ന് ചൂണ്ടികാണിച്ചാണ് കുടക് ജില്ലയിലെ പൊന്നംപേട്ടിലെ കൊടവ സമാജമാണ് നിരോധനം ഏർപ്പെടുത്തിയത്. കൊടവ സംസ്കാരം സംരക്ഷിക്കാനുള്ള പ്രവർത്തങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് കൊടവ സമാജം പൊന്നംപേട്ട് പ്രസിഡൻറ് രാജീവ് ബൊപ്പയ്യ പറഞ്ഞു.
കൊടവ വിഭാഗത്തിന് തങ്ങളുടെതായ വ്യത്യസ്ത സംസ്കാരമുണ്ട്. സംസ്കാരം നിലനിന്നാലെ തങ്ങൾക്ക് നിലനിൽപ്പുണ്ടാകു. വിവാഹ ചടങ്ങുകൾക്കിടെ വധുവരന്മാർ ഷാംപെയിൻ പങ്കുവെക്കുന്നതും കേക്ക് മുറിക്കുന്നതും കൊടവ സംസ്കാരത്തിന്‍റെ ഭാഗമല്ല. കൊടവ സമാജത്തിന്‍റെ വാർഷിക യോഗത്തിലാണ് ഈ രണ്ടു ചടങ്ങുകളും നിരോധിക്കാൻ തീരുമാനിച്ചതെന്നും സമുദായം അംഗങ്ങളെല്ലാം തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഷാംപെയിൻ ആഘോഷവും കേക്ക് മുറിക്കലും സമുദായത്തിലെ യുവ തലമുറയെ തെറ്റിദ്ധരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇതിന് പുറമെ വരൻ വിവാഹത്തിന് താടി നീക്കം ചെയ്യുന്നതിനും പരമ്പരാഗത രീതിയുണ്ട്. അതിൽനിന്നും വ്യത്യസ്തമായി താടി വളർത്തികൊണ്ട് വിവാഹത്തിന് പങ്കെടുക്കുന്നതിനും വധു മുടി കെട്ടിവെക്കാതെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനും വിലക്കുന്നതിനുള്ള കാര്യങ്ങളും ചർച്ചയിലാണെന്നും സമാജം ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.