എസ്.പി ബാലസുബ്രമണ്യത്തിൻെറ ആരോഗ്യനില ഗുരുതരമായി തുടരുന്നു
text_fieldsചെന്നൈ: കൊവിഡ് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്.പി ബാലസുബ്രമണ്യത്തിൻെറ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം വെൻറിലേറ്ററില്‍ കഴിയുന്നത്.
ഹൃദയമിടിപ്പും രക്തസമ്മര്‍ദവും തൃപ്തികരമാണെന്നും വിദഗ്ധ ആരോഗ്യ സംഘത്തിൻെറ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും ചെന്നൈ എം.ജി.എം ആശുപത്രി അധികൃതര്‍ അറിയിച്ചു.
കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് ആഗസ്റ്റ് അഞ്ചിനാണ് എസ്.പി. ബാലസുബ്രമണ്യത്തെ ചെന്നൈയിലെ എം.ജി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും ആദ്യ ഘട്ടത്തിൽ കോവിഡ് ലക്ഷണങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. ഉടൻ ആശുപത്രി വിടാൻ സാധിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുന്ന വിഡിയോയും തൻെറ ഫേസ്ബുക്ക് പേജിൽ എസ്.പി.ബി പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് രോഗലക്ഷണങ്ങൾ കണ്ടതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണെങ്കിലും എസ്.പി ബാലസുബ്രമണ്യത്തിൻെറ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതി ഉണ്ടെന്ന് മകനും ഗായകനുമായ എസ്.പി ചരൺ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, രണ്ടു ദിവസം മുമ്പ് ആരോഗ്യ നില വശളായതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
എസ്.പി.ബിക്ക് വേണ്ടി സിനിമ മേഖലയില്‍ ഉള്ളവര്‍ പ്രാര്‍ഥന ചടങ്ങ് നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് ആറിന് നടക്കുന്ന പ്രാര്‍ഥനയില്‍ എ.ആര്‍ റഹ്മാന്‍, ഭാരതിരാജ, കമല്‍ഹാസന്‍, രജനികാന്ത്, ഇളയരാജ തുടങ്ങിയവര്‍ പങ്കെടുക്കും. ഓരോരുത്തരും അവരുടെ വീടുകളില്‍ നിന്ന് ഓണ്‍ലൈന്‍ വഴിയാണ് പ്രാർഥന ചടങ്ങില്‍ പങ്കെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.