കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമീഷനാണെന്ന് മദ്രാസ് ഹൈകോടതി
text_fieldsചെന്നൈ: കോവിഡ് രണ്ടാം തരംഗം ശക്തിപ്പെടുന്നതിന് മുഖ്യ ഉത്തരവാദി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനാണെന്ന് മദ്രാസ് ഹൈകോടതി. കരൂർ നിയമസഭ മണ്ഡലത്തിലെ വോെട്ടണ്ണൽ കേന്ദ്രത്തിൽ കോവിഡ് സുരക്ഷ മാനദണ്ഡപ്രകാരം സംവിധാനമേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് മന്ത്രിയും സ്ഥാനാർഥിയുമായ എം.ആർ. വിജയഭാസ്കർ സമർപ്പിച്ച ഹരജി പരിഗണിക്കവേയാണ് കോടതി തെരഞ്ഞെടുപ്പ് കമീഷനെതിരെ ആഞ്ഞടിച്ചത്.
സാമൂഹിക അകലം പാലിക്കാതെയും മുഖകവചം ധരിക്കാതെയും രാഷ്ട്രീയകക്ഷികൾക്ക് ഇഷ്ടംപാലെ പ്രചാരണത്തിന് അനുമതി നൽകിയതാണ് കോവിഡ് വ്യാപനത്തിന് കാരണം. കോടതികളുടെ മാർഗനിർദേശങ്ങളും ഉത്തരവുകളും തെരഞ്ഞെടുപ്പ് കമീഷൻ കണ്ടില്ലെന്നുനടിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുേമ്പാൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മറ്റേതെങ്കിലും ഗ്രഹത്തിലായിരുന്നുവോയെന്നും ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനർജി, ജസ്റ്റിസ് ശെന്തിൽകുമാർ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. കോവിഡ് മരണങ്ങൾക്ക് തെരഞ്ഞെടുപ്പ് കമീഷനെതിരെ കൊലക്കുറ്റത്തിന് കേസെടുത്താലും തെറ്റില്ലെന്ന് ഇവർ അഭിപ്രായപ്പെട്ടു.
വോെട്ടണ്ണൽ കേന്ദ്രങ്ങളിൽ മതിയായ സുരക്ഷ സംവിധാനമേർെപ്പടുത്തിയില്ലെങ്കിൽ വോെട്ടണ്ണൽ നിർത്തിവെക്കാൻ ഉത്തരവിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. സുരക്ഷ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനോട് സത്യവാങ് മൂലം സമർപ്പിക്കാൻ ഉത്തരവിട്ട കോടതി കേസ് ഏപ്രിൽ 30ലേക്ക് മാറ്റിവെച്ചു.
വിവിധ ഹാഷ്ടാഗുകളിലായി മദ്രാസ് ഹൈകോടതി വിധി സാമുഹിക മാധ്യമങ്ങളിൽ ട്രെൻഡിങ്ങായിട്ടുണ്ട്. കോടതി ഉത്തരവിനെ പ്രകീർത്തിച്ചും തെരഞ്ഞെടുപ്പ് കമീഷനെതിരെ രക്ഷ വിമർശനങ്ങളുമായാണ് ട്വീറ്റുകൾ പ്രവഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.