കർണാടകയിൽ ജൂലൈ അഞ്ചിനുശേഷം മാളുകൾ തുറന്നേക്കും
text_fieldsബംഗളൂരു: സംസ്ഥാനത്തെ കോവിഡ് വ്യാപനം കുറഞ്ഞതോടെ കൂടുതൽ ഇളവുകൾ നൽകാനൊരുങ്ങി സർക്കാർ. ഇതിെൻറ ഭാഗമായി ജൂലൈ അഞ്ചു മുതൽ സംസ്ഥാനത്തെ ഷോപ്പിങ് മാളുകൾ തുറക്കാൻ അനുമതി നൽകാനുള്ള ആലോചനയിലാണ് സർക്കാർ.
ഷോപ്പിങ് സെൻറർ അസോസിയേഷൻ പ്രതിനിധികൾ തന്നെ കണ്ടിരുന്നുവെന്നും തുറക്കാൻ അനുമതി തേടിയിട്ടുണ്ടെന്നും ഇക്കാര്യം മന്ത്രിസഭയിൽ ചർച്ച ചെയ്യുമെന്നും യെദിയൂരപ്പ പറഞ്ഞു. മാളുകളും ഷോപ്പിങ് സെൻററുകളും തുറക്കുന്ന കാര്യത്തിലും മറ്റ് ഇളവുകൾ നൽകുന്ന കാര്യത്തിലും ചർച്ച നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നും യെദിയൂരപ്പ പറഞ്ഞു. ജൂലൈ അഞ്ചു മുതൽ തുറക്കാൻ അനുമതി നൽകിയേക്കുമെന്നാണ് റിപ്പോർട്ട്. ജൂലൈ അഞ്ചുവരെയാണ് നിലവിലുള്ള കോവിഡ് രണ്ടാം ഘട്ട അൺലോക് പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും മാളുകളും ഷോപ്പിങ് കോംപ്ലക്സുകളും എ.സിയുള്ള കടകളും തുറക്കാൻ അനുമതി നൽകിയിട്ടില്ല. മാളുകൾ തുറക്കാൻ അനുമതി തേടിക്കൊണ്ട് ഷോപ്പിങ് സെൻററേഴ്സ് അസോസിയേഷൻ ഒാഫ് ഇന്ത്യ അംഗങ്ങളാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
മാളുകൾ തുറക്കാൻ അനുമതി നൽകിയാലും രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെ മാത്രമെന്ന നിബന്ധന വെക്കരുതെന്നും ഇതുകൊണ്ട് കാര്യമില്ലെന്നും അസോസിയേഷൻ പ്രതിനിധി ജി.എം. നന്ദിഷ് പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് രാത്രിവരെ മാൾ തുറക്കാനുള്ള അനുമതി നൽകണമെന്നാണ് അസോസിയേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. മാളുകൾ തുറന്നാലും മാളുകൾക്കുള്ളിലെ ഫുഡ്കോർട്ടുകളുടെ പ്രവർത്തനത്തിൽ കർശന നിരീക്ഷണം ആവശ്യമാണെന്നാണ് ബി.ബി.എം.പി ചീഫ് കമീഷണർ ഗൗരവ് ഗുപ്ത വ്യക്തമാക്കിയത്.
wരാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ
ബംഗളൂരു: ജൂലൈ ഒന്നു മുതല്‍ നമ്മ മെട്രോ രാവിലെ എഴു മുതല്‍ വൈകീട്ട് ആറു വരെ സര്‍വിസ് നടത്തുമെന്ന് ബി.എം.ആര്.സി.എല്‍ അറിയിച്ചു. തിരക്കുള്ള സമയങ്ങളില്‍ അഞ്ചു മിനിറ്റ് ഇടവിട്ടും തിരക്കു കുറഞ്ഞ സമയങ്ങളില്‍ 15 മിനിറ്റ് ഇടവിട്ടുമായിരിക്കും സര്‍വിസ്. എന്നാല്‍, വാരാന്ത്യ കര്‍ഫ്യൂ നിലനിൽക്കുന്നതിനാൽ ശനി, ഞായര്‍ ദിവസങ്ങളില്‍ മെട്രോ സര്‍വിസ് ഉണ്ടാകില്ലെന്നും ബി.എം.ആര്.സി.എല്‍ അറിയിച്ചു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ടിക്കറ്റ് ടോക്കണുകള്‍ യാത്രക്കാര്‍ക്ക് ലഭിക്കും. ടിക്കറ്റ് കൗണ്ടറുകളില്‍ നിന്ന് ക്യു.ആര്. കോഡ് സ്കാന്‍ ചെയ്തോ പണം കൊടുത്തോ ടോക്കണ്‍ വാങ്ങാം. മെട്രോ സ്റ്റേഷെൻറ പ്രവേശന കവാടത്തില്‍ യാത്രക്കാരെ തെര്‍മല്‍ സ്കാന്‍ ചെയ്യും. യാത്രക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ബി.എം.ആര്.സി.എല്‍ ആവശ്യപ്പെട്ടു. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ ജൂണ്‍ 21നാണ് നമ്മ മെട്രോ ട്രെയിൻ സര്‍വിസ് പുനരാരംഭിച്ചത്. രാവിലെ ഏഴു മുതല്‍ രാവിലെ 11 വരെയും വൈകീട്ട് മൂന്നു മുതല്‍ ആറുവരെയുമായിരുന്നു സര്‍വിസ് ഉണ്ടായിരുന്നത്. ഇതാണിപ്പോൾ കൂടുതൽ സമയത്തേക്ക് ദീർഘിപ്പിച്ചത്. സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ചു മാത്രമെ യാത്രക്ക് അനുമതിയുണ്ടായിരുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.