രോഗിയുമായി പറന്നുയർന്ന എയർ ആംബുലൻസിൻന്‍റെ ചക്രം ഊരിത്തെറിച്ചു; അപകടമൊഴിവാക്കി മുംബൈയിൽ 'ബെല്ലി ലാൻഡിങ്'- വിഡിയോ കാണാം
text_fields
മുംബൈ: നാഗ്പൂരിൽനിന്ന് രോഗിയെയും വഹിച്ച് പറന്നുപൊങ്ങുന്നതിനിടെ ചക്രം ഊരിത്തെറിച്ച എയർ ആംബുലൻസ് മുംബൈ വിമാനത്താവളത്തിൽ ബെല്ലി ലാൻഡിങ് (പള്ളകുത്തി ഇറക്കൽ) നടത്തി ദുരന്തമൊഴിവാക്കുന്ന വിഡിയോ വൈറൽ. ബീച്ച്ക്രാഫ്റ്റ് വി.ടി-ജെ.െഎ.എൽ വിമാനമാണ് ഒരു രോഗിയും ഒരു കൂട്ടിരിപ്പുകാരും രണ്ട് വൈമാനികരുമായി പറന്നുയർന്നത്. ചക്രം ഊരിത്തെറിച്ചത് ശ്രദ്ധയിൽപെട്ട ഉടൻ മുംബൈ വിമാനത്താവളത്തിൽ വിളിച്ച് അടിയന്തര ലാൻഡിങ്ങിന്തി തേടുകയായിരുന്നു.
ചക്രമില്ലാതെ ഇറങ്ങുന്നതിനാൽ വിമാനം ഉരസി തീപിടിക്കാൻ സാധ്യത കണക്കിലെടുത്ത് ആവശ്യമായ സുരക്ഷ മുൻകരുതൽ സ്വീകരിച്ചിരുന്നു. ഫോമിങ് നടത്തിയ റൺവേയിൽ വലിയ ശബ്ദത്തോടെ അമിത വേഗത്തിൽ നിലംതൊട്ട എയർ ആംബുലൻസ് ഏറെ ദൂരം ഓടിയ ശേഷം യാത്ര അവസാനിപ്പിച്ചു. യാത്രക്കാർ സുരക്ഷിതരായിരുന്നു.
ഒരു ദിവസം കഴിഞ്ഞ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ വൈറലാണ്. വൈമാനികന്‍റെ മനഃസാന്നിധ്യമാണ് തുണയായതെന്നും ക്യാപ്റ്റൻ കേസരി സിങ്ങിനെ അഭിനന്ദിക്കുന്നതായും മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.