ഇന്ത്യ ഭരിക്കുന്നത് ഏറ്റവും മോശം സർക്കാർ, പ്രധാനമന്ത്രി വിഡ്ഡിത്തം പ്രചരിപ്പിക്കുന്നതിൽ നേതൃത്വം നൽകുന്നു -പ്രശാന്ത് ഭൂഷൺ
text_fieldsന്യൂഡൽഹി: ഇന്ത്യ ഭരിക്കുന്നത് ഇതുവരെ കണ്ടതിൽ ഏറ്റവും മോശം സർക്കാരാണെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. രാജ്യത്തിെൻറ പ്രധാനമന്ത്രി തന്നെ വിഡ്ഢിത്തങ്ങൾ പ്രചരിപ്പിക്കുന്നു. കാലാവസ്ഥ വ്യതിയാനം എന്നൊന്നില്ല എന്നാണ് പ്രചാരണം. ഗണപതിയുടെ തുമ്പിക്കെ പ്ലാസ്റ്റിക് സർജറിയിലൂടെ പിടിപ്പിച്ചതാണെന്ന് പറയുന്നു. 'ഗോ കൊറോണ ഗോ' എന്നുപറഞ്ഞാൽ കൊറോണ വൈറസ് പോകുമെന്ന് പ്രധാനമന്ത്രിയുടെ മന്ത്രിമാർ പ്രചരിപ്പിക്കുന്നു. ഇതെല്ലാം നമ്മുടെ സമൂഹത്തിന് നേരെയുള്ള ആക്രമണമാണെന്നും 'ദ ക്വിൻറ്' ഒാൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് ഭൂഷൺ പറഞ്ഞു.
നിലവിലെ ഭരണകൂടത്തെ 2014ന് മുമ്പുള്ള ഒന്നുമായി താരതമ്യപ്പെടുത്താൻ കഴിയില്ല. രാജ്യം കണ്ടതിനേക്കാൾ, ഒരുപക്ഷേ ലോകം കണ്ടതിനേക്കാൾ ഏറ്റവും മോശപ്പെട്ട സർക്കാരാണ് ഇപ്പോൾ ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുപ്രീംകോടതി ജസ്റ്റിസുമാരെ വിമർശിച്ചതിനെതിരായ കോടതിയലക്ഷ്യ കേസിൽ ഒരു രൂപ പിഴ അടക്കും. ജയിലിൽ പോകാൻ എനിക്ക് താൽപര്യമില്ല. ഒരുപക്ഷേ സുപ്രീംകോടതി ജയിൽ ശിക്ഷ വിധിച്ചിരുന്നെങ്കിൽ ജയിലിൽ പോകുമായിരുന്നു. എന്നാൽ ശിക്ഷ വിധിച്ചത് ഒരു രൂപ പിഴയടക്കാനായിരുന്നു. അതിനാൽ ആ പിഴ അടക്കാനാണ് തീരുമാനം.
സുപ്രീംകോടതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ എന്താണ് സംഭവിക്കുന്നതെന്നതിൽ കുടുംബത്തിലെ ചില അംഗങ്ങൾക്ക് ആശങ്ക ഉണ്ടായിരുന്നു. അതിൽ പ്രധാനം ജയിലിൽ അടക്കാനുള്ള സാധ്യതയായിരുന്നു. എന്നാൽ പിതാവിനോ, എനിക്കോ അക്കാര്യത്തിൽ യാതൊരു ആശങ്കയുമില്ലായിരുന്നു. ഇക്കാര്യത്തിൽ ജയിലിൽ പോകാനുള്ള സാധ്യത ഞാൻ പരിശോധിച്ചിരുന്നു. അങ്ങനെ പലരും ജയിലിൽ പോകുന്നു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് മുത്തച്ഛൻമാർ വർഷങ്ങളായി ജയിലിൽ കിടന്നു. ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് രണ്ടുമൂന്നു വർഷമായി നിരവധിപേർ ജയിലിൽ കഴിയുന്നു. ഒരുപക്ഷേ ആറുമാസത്തേക്ക് എനിക്കും ജയിൽ ശിക്ഷ വിധിച്ചിരുന്നെങ്കിൽ ഏറ്റവും ഫലപ്രദമായി ആ സമയം ഞാൻ വിനിയോഗിക്കുമായിരുന്നു. വായനക്കായി കൂടുതൽ സമയം കണ്ടെത്തും. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട ബുക്ക് തന്നെ എഴുതിയേനെ. ജയലിലെ അവസ്ഥ മനസിലാക്കും. അവിടെ ധാരാളം പേരെ കണ്ടുമുട്ടും. ഏതു തരത്തിലുള്ളവരാണെന്ന് മനസിലാക്കും. ഒരുപക്ഷേ, തന്നെ ജയലിൽ അടച്ചാൽ ഇതിൽ കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്ന് അവർ മനസിലാക്കിയിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2014 ന് മുമ്പും രാജ്യം നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിച്ചിരുന്നു. എന്നാൽ എല്ലാത്തരം പ്രശ്നങ്ങളും 2014ന് ശേഷം വ്യത്യസ്തമായ ക്രമത്തിലായിരുന്നു. തെരുവുകളിൽ ആൾക്കൂട്ടത്തെ ആക്രമണത്തിനായി അഴിച്ചുവിട്ടു. സാമൂഹിക മാധ്യമങ്ങളിലുടെ അടക്കം വധിക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നുമുള്ള ഭീഷണികൾ ഉയർന്നുവന്നു. മുഖ്യധാരാ മാധ്യമങ്ങൾ അടക്കം ഭരണകൂടത്തിനൊപ്പം നിന്ന് വർഗീയ വിദ്വേഷം ചൊരിയുന്നു. ഇതോടെ സത്യം, അസത്യം എന്നിവ തിരിച്ചറിയാൻ ജനങ്ങൾക്കും കഴിയാതെ വരുന്നു. പ്രധാനമന്ത്രിയടക്കം ഇത്തരം പ്രചരണങ്ങളുമായി വരുന്നതാണ് ഇതിെൻറ പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുപ്രീംകോടതിയിൽ ഒരിക്കലും പ്രതീക്ഷ നശിച്ചിട്ടില്ല. പരിഷ്കരണമുണ്ടാകുമെന്ന വിശ്വാസത്തിലാണ് സുപ്രീംകോടതിക്ക് നേരെയുള്ള തെൻറ വിമർശനം. പ്രതീക്ഷ നശിക്കാൻ പാടില്ല. ഇതെല്ലാം നോക്കികാണുേമ്പാൾ ഒരിക്കലും നിഷ്കളങ്കതയുടെ മുഖം അണിയാനും കഴിയില്ല. നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കണം. പ്രധാനമായും യുവജനങ്ങളും യുവ അഭിഭാഷകരും ഇൗ വ്യവസ്ഥിതിയോട് താൽപര്യം പുലർത്തുന്നവരും. നോക്കൂ, ജുഡീഷ്യൽ വ്യവസ്ഥയുടെ ഭാഗമാകുന്നതിന് മുമ്പുതന്നെ അവരുടെ ജീവിതവും കരിയറും അവരുടെ മുമ്പിലുണ്ട്. അതിനാൽ നീതിന്യായ വ്യവസ്ഥ അഴിമതി നിറഞ്ഞതും പ്രവർത്തന രഹിതവുമാകാൻ പോകുന്നതിൽ എല്ലാവരും ബുദ്ധിമുട്ടും. പ്രത്യേകിച്ചും അവർ തന്നെ. -അദ്ദേഹം പറഞ്ഞു.
ഡോക്ടർ കഫീൽ ഖാൻ, ദേവാംഗന കലിത എന്നിവരെ പുറത്തിറക്കി ഹൈകോടതി വിധികൾ വരുന്നു. സുപ്രീംകോടതിയും ഇതിൽ പ്രധാന പങ്കുവഹിക്കേണ്ടതിെൻറ ആവശ്യകത ഉയർന്നുവരുന്നു. യു.എ.പി.എ നിയമത്തിെൻറ ഭരണഘടന സാധുത സുപ്രീംകോടതി പരിശോധിക്കണം. എെൻറ കാഴ്ചപ്പാടിൽ തികച്ചും ഭരണഘടന വിരുദ്ധമാണ് ഇൗ നിയമം. എന്നാൽ എല്ലാവരും ധരിക്കുന്നതാകെട്ട ഭരണഘടനക്ക് അനുകൂലമെന്നും. യു.എ.പി.എ നിയമം സംബന്ധിച്ച വിധികൾ സുപ്രീംകോടതി പുനപരിശോധിക്കണമെന്ന് ഞാൻ കരുതുന്നു.
നമ്മുടെ സമൂഹത്തിൽ പല തരത്തിൽ വലിയ അഴിമതികൾ നടക്കുന്നു. ഇവയെല്ലാം പൊതുതാൽപര്യ ഹരജി നൽകി അേന്വഷിക്കാം. എെൻറ ശേഷിയിലുള്ള കാര്യങ്ങൾ മാത്രമേ എനിക്ക് ഏറ്റെടുക്കാനാകൂ. അവക്ക് ഞാൻ മുൻഗണന നൽകുന്നു. അവ ഏറ്റവും ആദ്യം ശ്രദ്ധയിൽ കൊണ്ടുവരണമെന്ന് ഞാൻ ചിന്തിക്കുന്നു. ഞാൻ ഒരിക്കലും ഒരു പൊതുതാൽപര്യ ഹരജിയായി ഏറ്റെടുക്കാൻ കഴിയാത്ത ഒരു കാര്യവും ഞാൻ ഏെറ്റടുത്തിട്ടുള്ളതായി കരുതുന്നില്ല.
സഹാറ ബിർള കേസിലും മെഡിക്കൽ കോളജ് കേസിലും മറ്റുള്ളവരുടേതിനേക്കാൾ കൂടുതൽ വിവരങ്ങൾ എനിക്ക് ലഭിച്ചിരുന്നു. സാധാരണ ജനങ്ങൾക്ക് ലഭിക്കാത്ത വിവരങ്ങൾ ചില താൽപര്യക്കാർ എനിക്ക് ലഭ്യമാക്കിതന്നു. ഒരിക്കൽ മാത്രമേ ഇത്തരത്തിൽ വിലപിടിപ്പുള്ള വിവരങ്ങൾ നമുക്ക് ലഭ്യമാക്കു. ഞാൻ ഇൗ വിഷയങ്ങൾ ശരിയായ രീതിയിൽ ഏറ്റെടുക്കുമെന്ന വിശ്വാസമുള്ളതുകൊണ്ടായിരിക്കാം താൽപര്യ സംരക്ഷകർ കൂടുതൽ വിവരങ്ങൾ എനിക്ക് നൽകിയതെന്ന് കരുതുന്നു.
കോടതിയലക്ഷ്യ കേസിൽ തനിക്കെതിരായ വിധി പരിശോധിച്ചാൽ നീതിന്യായ വ്യവസ്ഥയെ ഇതിലും കൂടുതൽ വിമർശിക്കാൻ ഇടം നൽകുന്നു. എന്നാൽ ചർച്ചകളും മറ്റും കേസിനെ പ്രകോപിപ്പിച്ചു. ഇൗ ചർച്ച ഇത്തരത്തിൽ നീണ്ടുനിന്നാൽ കോടതിയലക്ഷ്യ കേസുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഇളവു വരുത്താനാകുമെന്ന് വിശ്വസിക്കുന്നതായും പ്രശാന്ത് ഭൂഷൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.