Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഐ.എൻ.എസ് രൺവീറിലെ...

ഐ.എൻ.എസ് രൺവീറിലെ പൊട്ടിത്തെറിക്ക് കാരണം സ്ഫോടകവസ്തുവല്ലെന്ന് സേന

text_fields
bookmark_border
ins ranvir
cancel

ന്യൂ​ഡ​ൽ​ഹി: ഐ.​എ​ൻ.​എ​സ്​ ര​ൺ​വീ​ർ യുദ്ധക്കപ്പലിലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​ക്ക് കാരണം സ്ഫോടകവസ്തുവല്ലെന്ന് നാവികസേനയുടെ പ്രാഥമിക കണ്ടെത്തൽ. എ.സി കംപാർട്ടുമെന്‍റിലാണ് പൊട്ടിത്തെറി ഉണ്ടായതെന്നും സേന വ്യക്തമാക്കി.

പരിക്കേറ്റ 11 നാവികരുടെ നില ഗുരുതരമല്ല. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളെ വിവരം അറിയിച്ചു. പേരുവിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും സേന വ്യക്തമാക്കി.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടാ​ണ്​ മും​ബൈ നാ​വി​ക ഡോ​ക്​​​യാ​ർ​ഡി​ൽ നി​ർ​ത്തി​യി​ട്ട ഐ.​എ​ൻ.​എ​സ്​ ര​ൺ​വീ​റി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ മൂ​ന്ന്​ നാ​വി​ക​ർ മ​രി​ച്ചത്. അപകടത്തിൽ 11 നാ​വി​ക​ർ​ക്ക്​ പ​രി​ക്കേറ്റിട്ടുണ്ട്.

ക​പ്പ​ലി​ന്‍റെ അ​ക​ത്തു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യെ കു​റി​ച്ച്​ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ക​പ്പ​ലി​ന്​ കാ​ര്യ​മാ​യ കേ​ടു​പാ​ട്​ സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മ​നം. 2021 മു​ത​ൽ കി​ഴ​ക്ക​ൻ നാ​വി​ക ക​മാ​ൻ​ഡി​ന്‍റെ ഭാ​ഗ​മാ​​ണ്​ ഐ.​എ​ൻ.​എ​സ്​ ര​ൺ​വീ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ins ranvir
News Summary - The Navy said the explosion in ins ranvir was not caused by an explosive device
Next Story