അടുത്ത ഡൽഹി മേയർ തെരഞ്ഞെടുപ്പ് ഏപ്രിൽ 26ന്
text_fieldsന്യൂഡൽഹി: സംഘർഷത്തിനിടയിൽ ഡൽഹി മേയറെ തെരഞ്ഞെടുത്തതിന്റെ അലയൊലികൾ അടങ്ങുംമുമ്പെ അടുത്ത മേയർ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 26ന് മേയർ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ആം ആദ്മി പാർട്ടി വക്താവും ആപ് എം.എൽ.എയുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു.
ഡൽഹി ലഫ്റ്റനന്റ് ഗവർണർ ചട്ടങ്ങളും നിയന്ത്രണങ്ങളും യഥാവിധി പാലിച്ചാൽ സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്താനാവുമെന്നും ഭരദ്വാജ് വ്യക്തമാക്കി. ഫെബ്രുവരി 22ന് നടന്ന മേയർ തെരഞ്ഞെടുപ്പിൽ ആപ്പിന്റെ ഷെല്ലി ഒബ്റോയ് ബി.ജെ.പിയുടെ രേഖ ഗുപ്തയെ 34 വോട്ടിന് തോൽപിച്ചാണ് മൂന്ന് കോർപറേഷനുകൾ ഒന്നാക്കിയ ശേഷമുള്ള ഡൽഹിയുടെ ആദ്യ മേയറായത്.
ആദ്യ വർഷം വനിത, രണ്ടാം വർഷം ജനറൽ, മൂന്നാം വർഷം സംവരണ വിഭാഗം നാലും അഞ്ചും വർഷം ജനറൽ എന്നിങ്ങനെ ഓരോ വർഷവും പുതിയ മേയറെ തെരഞ്ഞെടുക്കണമെന്നാണ് ഡൽഹി കോർപറേഷൻ ചട്ടം അനുശാസിക്കുന്നത്. മാർച്ച് മാസത്തോടെയാണ് ഓരോ വർഷവും കാലാവധി തീരുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.