ജമ്മുവിലെ നിയമസഭ സീറ്റുകൾ കൂട്ടി കശ്മീരിനെ ദുർബലമാക്കാൻ കേന്ദ്രം
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിൽ മണ്ഡലപുനർനിർണയം നടപ്പാക്കാൻ കേന്ദ്രം തിരക്കിട്ട നീക്കം തുടങ്ങി. മണ്ഡല പുനർനിർണയം നടത്തരുതെന്ന് പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ ബി.ജെ.പിയൊഴികെയുള്ള കശ്മീരിലെ പാർട്ടികൾ ആവശ്യപ്പെട്ടെങ്കിലും അതുമായി മുന്നോട്ടുപോകുമെന്നാണ് േകന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചത്. ജനസംഖ്യയിൽ ഏറെ പിറകിലുള്ള ജമ്മുവിലെ നിയമസഭ മണ്ഡലങ്ങളുെട എണ്ണം കൂട്ടി മുസ്ലിം ഭൂരിപക്ഷ കശ്മീർ താഴ്വരയെ രാഷ്ട്രീയമായി ദുർബലപ്പെടുത്തി വിലപേശൽ ശക്തി കുറക്കാനാണ് കേന്ദ്രനീക്കം.
സുപ്രീംകോടതി മുൻ ജഡ്ജി രഞ്ജന ദേശായിയുടെ അധ്യക്ഷതയിലുള്ള മണ്ഡല പുനർ നിർണയ കമീഷൻ നേരത്തെ വിളിച്ച കൂടിയാലോചനാ യോഗം കശ്മീർ കക്ഷി നേതാക്കൾ ബഹിഷ്ക്കരിച്ചിരുന്നു. മുഖ്യധാരാ പാർട്ടികൾ കമീഷനുമായി സഹകരിക്കില്ലെന്ന് പരസ്യപ്രഖ്യാപനം നടത്തുകയും ചെയ്തു.
പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിെൻറ തലേന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ജമ്മു-കശ്മീരിലെ എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമീഷണർമാരുടെയും യോഗം വിഡിയോ കോൺഫറൻസ് വഴി വിളിച്ചുചേർത്തിരുന്നു. ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമീഷണർ ചന്ദ്രഭൂഷൺ കുമാറാണ് യോഗം വിളിച്ചത്. നിലവിലുള്ള നിയമസഭ മണ്ഡലങ്ങളുടെ അതിർത്തികളും അവ ഏതെല്ലാം താലൂക്കുകളിലേക്കും ജില്ലകളിലേക്കും കടന്നുകയറുന്നുെണ്ടന്നും കമീഷൻ ആരാഞ്ഞു. ഭൂമിശാസ്ത്രപരമായി നിലവിൽ വോട്ടർമാർ അനുഭവിക്കുന്ന പ്രശ്നങ്ങളും കമീഷൻ ജില്ല ഡെപ്യൂട്ടി കമീഷണർമാരോട് ചോദിച്ചു.
വ്യാഴാഴ്ച പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ തയാറാണെങ്കിലും മണ്ഡല പുനർനിർണയവും തെരഞ്ഞെടുപ്പും നടത്തി രാഷ്ട്രപതി ഭരണം ഒഴിവാക്കുന്നതിലായിരിക്കും ഉൗന്നലെന്ന് സർക്കാർ വൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനപദവി നൽകാൻ മണ്ഡല പുനർ നിർണയവും തെരഞ്ഞെടുപ്പും അനിവാര്യമാണെന്ന് അമിത് ഷാ യോഗത്തിൽ വ്യക്തമാക്കുകയും ചെയ്തു.
കേന്ദ്രനീക്കം വിചിത്രമെന്ന് ചിദംബരം
ന്യൂഡൽഹി: ജമ്മു-കശ്മീരിന് സംസ്ഥാന പദവി നൽകുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്രനീക്കെത്ത വിചിത്രമെന്ന് വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. കശ്മീരിന് ആദ്യം സംസ്ഥാനപദവി നൽകണമെന്നും ശേഷം തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് കോൺഗ്രസും ഇതര പാർട്ടികളും ആവശ്യപ്പെടുന്നത്. എന്നാൽ, തിരിച്ചാണ് കേന്ദ്ര സർക്കാറിെന്റ മറുപടി. കുതിരയാണ് വണ്ടി വലിക്കേണ്ടത്. സംസ്ഥാനത്ത് എന്തായാലും തെരഞ്ഞെടുപ്പ് നടത്തണം. എന്നാലത് സ്വതന്ത്രവും നീതിയുക്തവുമായിരിക്കണം. കേന്ദ്ര സർക്കാർ എന്തിനാണ് കുതിരയുടെ പിന്നിൽ കെേട്ടണ്ട വണ്ടി മുന്നിൽ കൊണ്ടുപോയി കെട്ടുന്നത്? ഇത് വളരെ വിചിത്രമായിരിക്കുന്നു - അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.