ഗുണ്ടാസംഘങ്ങളുടെ മയക്കുമരുന്ന് ഇടപാട്: 50 സ്ഥലങ്ങളിൽ എൻ.ഐ.എ പരിശോധന
text_fieldsന്യൂഡൽഹി: ഗുണ്ടാസംഘങ്ങളുടെ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഡൽഹിയിലെയും പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെയും 50 സ്ഥലങ്ങളിൽ പരിശോധന നടത്തി. മയക്കുമരുന്ന്, പണം, ഭീഷണിക്കത്തുകൾ, തോക്കുകൾ, മറ്റ് ആയുധങ്ങൾ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്.
പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിൽ പ്രതിചേർക്കപ്പെട്ട ഗോൾഡി ബ്രാർ, ജഗ്ഗു ഭഗവൻപുരിയ എന്നിവരുടെയും മറ്റു ഗുണ്ടാ നേതാക്കളായ ലോറൻസ് ബിഷ്ണോയ്, കാലാ റാണൗ കാലാ ജതേദി, വിക്രം ബ്രാർ, ഗൗരവ് പട്യാൽ, ലക്കി പട്യാൽ എന്നിവരുടെയും വസതികളിൽ ഉൾപ്പെടെയായിരുന്നു പരിശോധന.
പഞ്ചാബിലെ ഗുണ്ടാസംഘങ്ങൾ പാകിസ്താനിൽനിന്ന് മയക്കുമരുന്ന് കടത്തുകയും ഇതുവഴി ലഭിക്കുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസ് എൻ.ഐ.എ അന്വേഷിക്കുന്നുണ്ട്. മൂസെവാലയുടെ കൊലപാതകം അന്വേഷിക്കുന്ന പഞ്ചാബ് പൊലീസ് 23 പേരെ അറസ്റ്റ്ചെയ്തിരുന്നു. മേയ് 29ന് ജീപ്പിൽ വരുന്നതിനിടെയാണ് പഞ്ചാബിലെ മൻസയിൽ ഗുണ്ടാസംഘം മൂസെവാലയെ കൊലപ്പെടുത്തിയത്.
പല ഗുണ്ട നേതാക്കളും ഇന്ത്യയിൽനിന്ന് മുങ്ങി പാകിസ്താൻ, കാനഡ, മലേഷ്യ, ആസ്ട്രേലിയ എന്നിവിടങ്ങളിലിരുന്നാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.