Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
covid
cancel
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ കോ​വി​ഡ്...

രാജ്യത്ത്​ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി പെ​രു​കു​ന്നു; സ്​ഥിതി ഗുരുതരം

text_fields
bookmark_border

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കൂ​ടു​ത​ൽ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി പെ​രു​കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 68,020 പേ​ർ​ക്കാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ച്ചാ​യി 19ാമ​ത്തെ ദി​വ​സ​വും വൈ​റ​സ്​ ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​ൽ പ​ര​ക്കെ ആ​ശ​ങ്ക​യു​ണ്ട്. ഒ​ക്ടോ​ബ​റി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന നി​ര​ക്കാ​ണി​ത്.

291 പേ​രാ​ണ്​ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​ത്. പ്ര​തി​ദി​ന കേ​സു​ക​ൾ 40,000 ക​ട​ന്ന മ​ഹാ​രാ​ഷ്​​ട്ര​യി​ൽ വീ​ണ്ടും ലോ​ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യേ​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി സൂ​ച​ന ന​ൽ​കി​യി​ട്ടു​ണ്ട്. സം​സ്​​ഥാ​ന​ത്ത്​ ശ​നി​യാ​ഴ്ച മു​ത​ൽ രാ​ത്രി ക​ർ​ഫ്യൂ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കി. രാ​ജ്യ​ത്തെ ഇ​തു​വ​രെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1.2 കോ​ടി​യും മ​ര​ണം 1.61 ല​ക്ഷ​വും ക​ട​ന്നു.

നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണം 5.21 ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു. മ​ഹാ​രാ​ഷ്​​ട്ര, ക​ർ​ണാ​ട​ക, പ​ഞ്ചാ​ബ്, മ​ധ്യ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, കേ​ര​ളം, ത​മി​ഴ്നാ​ട്, ഡ​ൽ​ഹി, ഛത്തി​സ്ഗ​ഢ്​ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന​ത്. പു​തി​യ രോ​ഗി​ക​ളു​ടെ 84.5 ശ​ത​മാ​ന​വും ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ലാ​യാ​ണ്. രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്‌​സി​നെ​ടു​ത്ത​വ​രു​ടെ എ​ണ്ണം ആ​റു​കോ​ടി ക​ട​ന്നു.

കോ​വി​ഡ്​ നി​ര​ക്ക്​ കു​തി​ച്ചു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന്​ അ​പ്പാ​ർ​ട്​​മെൻറു​ക​ളി​ലെ എ​ല്ലാ ആ​േ​ഘാ​ഷ​ങ്ങ​ളും ക​ർ​ണാ​ട​ക നി​രോ​ധി​ച്ചു. 15 ദി​വ​സ​ത്തേ​ക്ക്​ പ്ര​തി​ഷേ​ധ​ങ്ങ​ൾ, റാ​ലി​ക​ൾ തു​ട​ങ്ങി​യ​വ​യും അ​നു​വ​ദി​ക്കി​ല്ല. സ്​​കൂ​ളു​ക​ളും കോ​ള​ജു​ക​ളും അ​ട​ക്കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidindia
News Summary - The number of co-patients in the country is steadily increasing; The condition is serious
Next Story