പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 40,000 കടന്നു; മഹാരാഷ്ട്രയിൽ വീണ്ടും ലോക്ഡൗണിന് നീക്കം
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 40,000 കടന്നു. ഞായറാഴ്ച മുംബൈയിലെ 6,923 പേരടക്കം 40,414 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 108 പേർ മരിക്കുകയും ചെയ്തു. എട്ടു പേരാണ് മുംബൈയിൽ മരിച്ചത്.
കോവിഡ് വ്യാപനം കൂടുന്നതിനാൽ 15 ദിവസത്തേക്ക് ലോക്ഡൗൺ ഏർപ്പെടുത്തണമെന്നാണ് ശിപാർശ. ഞായറാഴ്ച മുഖ്യമന്ത്രിയുമായി നടന്ന ചർച്ചയിൽ ആരോഗ്യമേഖലയിലുള്ളവരും കോവിഡ് ടാസ്ക് ഫോഴ്സുമാണ് ലോക്ഡൗണിനെ പിന്തുണച്ചത്.
നിലവിൽ ചില നഗരസഭ പരിധിയിലും ഏതാനും ജില്ലകളിലും ലോക്ഡൗണുണ്ട്. സംസ്ഥാനത്ത് ശനിയാഴ്ച അർധരാത്രി മുതൽ രാത്രി കർഫ്യൂ ആരംഭിക്കുകയും ചെയ്തു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 3,25,901 ആയി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.