Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎൻ.ഐ.എ അറസ്റ്റ്​ ചെയ്ത...

എൻ.ഐ.എ അറസ്റ്റ്​ ചെയ്ത ഉദ്യോഗസ്ഥൻ അന്വേഷിച്ചത് നിർണായക കേസുകൾ

text_fields
bookmark_border
nia
cancel

ന്യൂഡൽഹി: ലശ്​കറെ ത്വയ്യിബക്ക്​ വിവരങ്ങൾ ചോർത്തി നൽകിയ ഉദ്യോഗസ്ഥൻ അന്വേഷിച്ചത്​ നിർണായക കേസുകളെന്ന്​ സൂചന. തീവ്രവാദ ഫണ്ടിങ്​, തീവ്രവാദ പ്രവർത്തനങ്ങൾ, വിഘടനവാദികളുമായി ബന്ധപ്പെട്ട കേസുകൾ എന്നിവയെല്ലാം അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. ജമ്മുകശ്മീർ പൊലീസ്​ ഉദ്യോഗസ്ഥനായ ദേവീന്ദർ സിങ്ങിന്‍റെ കേസും നേഗിയാണ്​ അന്വേഷിച്ചിരുന്നത്​. ഹുറിയത്​, പി.ഡി.പി നേതാക്കൾക്കെതിരായ ചില കേസുകളും അദ്ദേഹമാണ്​ കൈകാര്യം ചെയ്തിരുന്നത്​.

പാകിസ്താൻ തീവ്രവാദ സംഘടനയായ ലശ്​കറെ ത്വയ്യിബക്ക്​ വിവരങ്ങൾ ചോർത്തി നൽകിയെന്ന ആരോപണത്തിൽ മുൻ ഐ.പി.എസ്​ ഓഫീസർ അരവിന്ദ്​ ദ്വിഗ്​വിജയ്​ നേഗി കഴിഞ്ഞ ദിവസമാണ്​​ അറസ്റ്റിലായത്​. എൻ.ഐ.എ അന്വേഷണ ഉ​ദ്യോഗസ്ഥനായ നേഗി ലശ്​കറിന്‍റെ പ്രവർത്തകർക്ക്​ കൈമാറിയെന്നും ഇത്​ അവർ പാകിസ്താൻ ചാരസംഘടനക്ക്​ നൽകിയെന്നുമാണ്​ കേസ്​. നേഗിയുടെ വീട്​ പരിശോധിച്ചതിനെ തുടർന്ന്​ ഇതുസംബന്ധിച്ച്​ തെളിവുകൾ ലഭിച്ചുവെന്നും എൻ.ഐ.എ അറിയിച്ചു.

11 വർഷം നേഗി എൻ.ഐ.എയിൽ ഡെപ്യൂട്ടേഷനിലായിരുന്നു. കേസുമായി ബന്ധപ്പെട്ട്​ ആറ്​ പേരെ നേരത്തെ എൻ.ഐ.എ അറസ്റ്റ്​ ചെയ്തിരുന്നു. തീവ്രവാദികൾക്കെതിരായ എൻ.ഐ.എയുടെ ചില അന്വേഷണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ നേഗി ചോർത്തി നൽകിയെന്നാണ്​ റിപ്പോർട്ടുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NIA.
News Summary - The officer arrested by the NIA was investigating crucial cases
Next Story