നിയന്ത്രണം വിട്ട കാർ മറിഞ്ഞത് നാല് തവണ; യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി - VIDEO
text_fieldsരാജസ്ഥാൻ : രാജസ്ഥാനിലെ ബിക്കാനിറിൽ അപകടത്തിനിടെ കാർ തലകീഴായി മറിഞ്ഞത് നാല് തവണ. വെള്ളിയാഴ്ചയാണ് സംഭവം. അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന 5 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
വളവിൽവെച്ച് അമിതവേഗതയിൽ വന്നതാണ് കാറിൻ്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായത്. പിന്നാലെ സമീപത്തെ ഷോറൂമിന് മുന്നിൽ തലകീഴായെത്തി കാർ പതിക്കുകയായിരുന്നു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം തകർന്ന നിലയിലാണ്. കാർ മറിയാൻ പോകുന്നത് മനസിലാക്കിയ ഡ്രൈവർ ആദ്യം പുറത്തേക്ക് ചാടിയെന്ന് പൊലീസ് വ്യകത്മാക്കി.
In a miraculous escape, five passengers were unhurt after their car flipped 8 times in a freak accident on a highway in Rajasthan's Nagaur on Friday. The incident was captured on CCTV which showed the SUV, carrying five people, speeding on the highway. pic.twitter.com/vPZel529bF
— Mahalingam Ponnusamy (@mahajournalist) December 21, 2024കാർ തലകീഴായി കിടന്ന സമയത്താണ് ബാക്കിയുള്ള നാല് യാത്രക്കാരും പുറത്തിറങ്ങിയത്. അതേസമയം നാല് തവണ നിയന്ത്രണം വിട്ട് കാർ മറിഞ്ഞിട്ടും പരിക്കൊന്നും പറ്റാതെ യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതമെന്നാണ് പൊലീസ് പ്രതികരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.