ഉടമ വീട്ടിൽ കയറ്റിയില്ല; കോവിഡ് ബാധിച്ച യുവതി പിഞ്ചുകുഞ്ഞിനൊപ്പം ടാക്സിയിൽ കഴിഞ്ഞത് രണ്ട് ദിവസം
text_fieldsഷിംല: വീട്ടുടമസ്ഥൻ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന്, കോവിഡ് ബാധിച്ച യുവതിയും ഭർത്താവും പിഞ്ചുകുഞ്ഞും ടാക്സിയിൽ കഴിഞ്ഞത് രണ്ട് ദിവസം. ഹിമാചൽ പ്രദേശിലെ മണ്ഡി ജില്ലയിലാണ് സംഭവം.
കാർസോഗ് താഴ്‌വരയിലെ ടാക്‌സി ഡ്രൈവറായ ഭർത്താവ് പാർസറാമിനൊപ്പം ആരോഗ്യപരിശോധനക്ക് ഷിംലയിലേക്ക് പോയതായിരുന്നു യുവതി. പരിശോധനയിൽ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. എന്നാൽ, ആരോഗ്യനില തൃപ്തികരമായതിനാൽ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയാനാണ് ഡോക്ടർ നിർദേശിച്ചത്. ഇതിനെ തുടർന്ന് ഇവർ വാടക വീട്ടിലേക്ക് മടങ്ങിയെത്തി.
കോവിഡ് സ്ഥിരീകരിച്ച വിവരം വീട്ടുടമയെ അറിയിച്ചതോടെ ഇയാൾ മറ്റെവിടെയെങ്കിലും താമസിക്കാൻ നിർദേശിച്ചു. കൂടാതെ മറ്റാരും ഇൗ കുടുംബത്തിന് സഹായം നൽകാനും തയാറായില്ല. ഇതോടെ യുവതിയും രണ്ട് വയസ്സുള്ള കുഞ്ഞും ഭർത്താവിനൊപ്പം ടാക്സിയിൽ കഴിയാൻ നിർബന്ധിതരായി.
രണ്ട് ദിവസത്തിനുശേഷം പാർസറാം ഡി.എസ്.പി ഗീതാഞ്ജലി താക്കൂറിനെ സഹായത്തിനായി വിളിച്ചു. വിവരം അറിഞ്ഞ അവർ ഉടൻ സഹായവുമായി സ്ഥലത്തെത്തി. വീട്ടുടമയോട് സംസാരിച്ച് അവരെ അവിടേക്ക് പ്രവേശിപ്പിച്ചു. കൂടാതെ കുടുംബത്തിന് റേഷനുൾപ്പെടെയുള്ള സൗകര്യങ്ങളും ഇവർ ഏർപ്പാടാക്കി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.