Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒാഡിറ്റിൽനിന്ന്​...

ഒാഡിറ്റിൽനിന്ന്​ ഒഴിവാക്കാനുള്ള പത്മനാഭ സ്വാമി ക്ഷേത്ര ട്രസ്​റ്റി​െൻറ അപേക്ഷ വിധി പറയാൻ മാറ്റി

text_fields
bookmark_border
Padmanabhaswamy temple
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​ത്യേ​ക ഓ​ഡി​റ്റി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​െൻറ ട്ര​സ്​​റ്റ് സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ വാ​ദം പൂ​ർ​ത്തി​യാ​ക്കി​ സു​പ്രീം​കോ​ട​തി വി​ധി പ​റ​യാ​ൻ മാ​റ്റി. പ്ര​ത്യേ​ക ഓ​ഡി​റ്റി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ട്ര​സ്​​റ്റി​െൻറ ആ​വ​ശ്യ​ത്തെ ഭ​ര​ണ​സ​മി​തി ശ​ക്ത​മാ​യി എ​തി​ർ​ത്തു. 25 വ​ർ​ഷ​ത്തെ പ്ര​ത്യേ​ക ക്ഷേ​ത്ര ഓ​ഡി​റ്റ് ന​ട​ത്താ​നാ​ണ് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വെ​ന്ന് ട്ര​സ്​​റ്റ്​ വാ​ദി​ച്ചു. ക്ഷേ​ത്ര​ത്തി​ലും ക്ഷേ​ത്ര സ്വ​ത്തു​ക്ക​ളി​ലും ഓ​ഡി​റ്റ് ന​ട​ത്താ​നാ​ണ് കോ​ട​തി നി​ർ​ദേ​ശം.

എ​ന്നാ​ൽ ക്ഷേ​ത്ര ഭ​ര​ണ​ത്തി​ലോ, വ​സ്തു​വ​ക​ക​ളി​ലോ പ​ങ്കി​ല്ലാ​ത്ത ട്ര​സ്റ്റി​നെ കൂ​ടി ഓ​ഡി​റ്റി​ങ്ങി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ​യും ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ​യും തീ​രു​മാ​ന​മെ​ന്നും അ​ത്​ ത​ട​യ​ണ​മെ​ന്നും അ​ഭി​ഭാ​ഷ​ക​ർ വാ​ദി​ച്ചു. എ​ന്നാ​ൽ, ക്ഷേ​ത്രം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും ചി​ല ക്ഷേ​ത്ര സ്വ​ത്തു​ക്ക​ൾ ട്ര​സ്റ്റി​െൻറ കൈ​വ​ശ​മാ​ണെ​ന്നും ഭ​ര​ണ​സ​മി​തി വാ​ദി​ച്ചു. ക്ഷേ​ത്ര​ത്തി​െൻറ ദൈ​നം​ദി​ന ചെ​ല​വു​ക​ൾ കൂ​ടി വ​ഹി​ക്കാ​നാ​ണ് ട്ര​സ്​​റ്റ്. അ​തി​നാ​ൽ ട്ര​സ്​​റ്റി​നെ ഓ​ഡി​റ്റി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​നാ​കി​ല്ല.

അ​തി​നാ​ൽ ക്ഷേ​ത്ര​ത്തി​െൻറ ദൈ​നം​ദി​ന ചെ​ല​വു​ക​ൾ വ​ഹി​ക്കാ​ൻ ട്ര​സ്​​റ്റി​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും ഭ​ര​ണ​സ​മി​തി സു​പ്രീം​കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​മി​ക്ക​സ് ക്യൂ​റി ഗോ​പാ​ൽ സു​ബ്ര​ഹ്മ​ണ്യം ന​ൽ​കി​യ ശി​പാ​ർ​ശ​യെ തു​ട​ർ​ന്നാ​ണ് സു​പ്രീം​കോ​ട​തി 25 വ​ർ​ഷ​ത്തെ പ്ര​ത്യേ​ക ഓ​ഡി​റ്റി​ന് ഉ​ത്ത​ര​വി​ട്ട​തെ​ന്നും ട്ര​സ്​​റ്റി​ലും ഓ​ഡി​റ്റ് ന​ട​ത്ത​ണ​മെ​ന്ന​ത് ശി​പാ​ർ​ശ​യി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഭ​ര​ണ​സ​മി​തി വാ​ദി​ച്ചു. വാ​ദം പൂ​ർ​ത്തി​യാ​യ​തി​നെ തു​ട​ർ​ന്ന് ട്ര​സ്​​റ്റി​െൻറ അ​പേ​ക്ഷ​യി​ൽ ഉ​ത്ത​ര​വ് പ​റ​യാ​നാ​യി ജ​സ്​​റ്റി​സ് യു.​യു. ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:padmanabhaswamy temple
News Summary - The Padmanabha Swamy Temple Trust's application for exemption from audit has been adjourned for judgment
Next Story