'കോവിഡ് പിടിച്ച് കൊടുംപട്ടിണി'; ആഡംബര കപ്പലുകൾ കൂട്ടത്തോടെ അലാങ്ങിലെ പൊളിശാലയിൽ
text_fieldsസൂറത്ത്: ആഗോള സമ്പദ്വ്യവസ്ഥയുടെ കണ്ണാടിയായി വിശേഷിപ്പിക്കപ്പെടാറുള്ള ഗുജറാത്ത് ഭാവ്നഗറിലെ അലാങ് കപ്പൽ പൊളിശാലയിപ്പോൾ തിരക്കിലാണ്. െപാളിക്കാൻ എത്തിയ കപ്പലുകൾ വരിയായി കിടക്കുന്ന അലാങ് തീരത്തിന് സന്തോഷകരമാണ് കാഴ്ചയെങ്കിലും ആശങ്കയോടെയാണ് ലോകം വാർത്ത കേൾക്കുന്നത്. ലോക സമ്പദ്വ്യവസ്ഥ ചാലകത വീണ്ടെടുക്കാതെ പൊടിപിടിച്ചുകിടക്കുേമ്പാൾ ഇവിടെ പൊളിക്കാൻ നങ്കൂരമിട്ട കപ്പലുകളിലേറെയും
അത്ര പഴയതൊന്നുമല്ല. കഴിഞ്ഞ ഒന്നര മാസത്തിനിടെ മാത്രം ഇവിടെയെത്തിയത് മൂന്ന് ആഡംബരക്കപ്പലുകൾ.ജപ്പാൻ തീരത്ത് വിനോദ സഞ്ചാരികൾക്ക് കോവിഡ് വന്ന് ഡയമണ്ട് പ്രിൻസസ് എന്ന കപ്പൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ
നങ്കൂരമിടേണ്ടിവന്നതോടെ തുടങ്ങിയതാണ് ആഡംബര നൗകകളുടെ മഹാപ്രതിസന്ധി. ഇനിയും ഇത്തരം കപ്പലുകൾ ചലിച്ചുതുടങ്ങിയിട്ടില്ല. യോകോഹാമ തുറമുഖത്തിന് സമീപം നങ്കൂരമിട്ട ഡയമണ്ട് പ്രിൻസസിൽ അന്ന് ഉണ്ടായിരുന്നത് 3,600 വിനോദസഞ്ചാരികൾ. 700 പേർക്ക് ഇതിൽ രോഗബാധ വന്നു. ഏഴു പേർ മരിക്കുകയും ചെയ്തു.
അതിനുടൻ നിർത്തിവെച്ച കടലിലെ വിനോദസഞ്ചാരം ഒരു വർഷത്തോളമായിട്ടും തുടരാനായില്ലെന്ന് മാത്രമല്ല, അടുത്ത 6-8 മാസം കഴിയാതെ പഴയ പടിയാവില്ലെന്നും ഈ രംഗത്തുള്ളവർ പറയുന്നു. ഇതോടെ പല കപ്പലുകളും വിൽപനക്കു വെക്കുകയോ പൊളിച്ചുമാറ്റുകയോ ചെയ്യാനാണ് തീരുമാനം.
ഇതിെൻറ തുടർച്ചയായാണ് അടുത്തിടെ മൂന്ന് ആഡംബര കപ്പലുകൾ അലാങ്ങിൽ എത്തിയത്. 14 ഡെക്കുള്ള എം.വി കർണിക ആണ് ആദ്യം എത്തിയത്- കഴിഞ്ഞ നവംബർ അവസാനത്തിൽ. ജനുവരി എത്തിയ ഓഷ്യൻ ഡ്രീ'മിന് പക്ഷേ, പ്രായാധിക്യം കൂടിയുണ്ട്- 40 വർഷത്തെ പഴക്കം. ജനുവരി ഒമ്പതിന് റഷ്യയുടെ ഏറ്റവുംവലിയ കപ്പലുകളിലൊന്നായ മാർകോ പോളോ. ഇനിയും വരാനിരിക്കുന്നുണ്ട് കപ്പലുകൾ. ഗ്രാൻറ് സെലിബ്രേഷൻസ് ആണ് അതിലൊന്ന്. ജനുവരി അവസാനം ഈ കപ്പലും ഇവിടെയെത്തും.
സമാനമായി, കൂടുതൽ കപ്പൽ എത്തിയിരുന്നത് ലോകം മറ്റൊരു സാമ്പത്തിക പ്രതിസന്ധിയുടെ നടുക്കായിരുന്ന 2010-11ലാണ്. അന്ന് മാത്രം അലാങ്ങിൽ സ്ക്രാപായി മാറിയത് ചെറുതും വലുതുമായ 415 കപ്പലുകൾ. 2018ൽ ആഗോള എണ്ണ വിപണി തളർന്ന ഘട്ടത്തിൽ എത്തിയ കപ്പലുകളിൽ വലിയ പങ്ക് ഈ മേഖലയിലുള്ളവയായിരുന്നു.
പുതുതായി എത്തിയ ആഡംബര കപ്പലുകൾ ലേലത്തിലെടുത്ത തുക കൂടി കേൾക്കുേമ്പാഴാണ് ശരിക്കും ഞെട്ടുക. ഏകദേശം 90 കോടി രൂപ വരും. വലിപ്പം കൂടുതലാണെന്നു മാത്രമല്ല, എഞ്ചിനുകൾ ഉൾപെടെ എല്ലാം അതിൽ പഴയപടി ഉണ്ട്. നേരത്തെ, ഐ.എൻ.എസ് വിരാട് എടുത്ത ശ്രീ രാം ഗ്രൂപിന് തന്നെയാണ് കരാർ.
കപ്പലുകൾ പൊളിച്ചുകിട്ടുന്ന ഇരുമ്പിൽ 30 ശതമാനവും ഭാവ്നഗറിലെ സംസ്കരണ കേന്ദ്രങ്ങളിലെത്തും. ഗുജറാത്ത്, മധ്യപ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കാകും അവശേഷിച്ചവ എത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.