കോൺഗ്രസ് അധികാരത്തിൽ വന്നാൽ കാർഷിക കരിനിയമങ്ങൾ റദ്ദാക്കും -രാഹുൽ
text_fieldsന്യൂഡൽഹി: കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ മൂന്ന് കാർഷിക കരി നിയമങ്ങളും റദ്ദാക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. താങ്ങുവില, ഭക്ഷ്യ സമ്പാദനം, മൊത്തക്കച്ചവട വിപണി എന്നിവ എന്നിവ രാജ്യത്തിെൻറ മൂന്ന് തൂണുകളാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ സംവിധാനത്തെ തകർക്കാനാണ് ആഗ്രഹിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
''താങ്ങുവിലയും ഭക്ഷ്യ സമ്പാദനവും തകർക്കുക മാത്രമാണവരുടെ ലക്ഷ്യം. അങ്ങനെ ചെയ്യാൻ ഈ സർക്കാറിനെ കോൺഗ്രസ് അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പഞ്ചാബിൽ കാർഷിക ബില്ലിനെതിരെയുള്ള മൂന്ന് ദിവസത്തെ ട്രാക്ടർ റാലിക്ക് ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.
''കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഈ കരിനിയമങ്ങളെ റദ്ദാക്കുമെന്ന് ഞാൻ ഉറപ്പ് തരുന്നു. തങ്ങൾ രേന്ദ്രമോദി സർക്കാറിനെതിരെ പോരാടുകയും ഈ കരിനിയമങ്ങളെ റദ്ദാക്കുകയും ചെയ്യും.''- രാഹുൽ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ മാസം പാർലമെൻറിൽ പാസായ കാർഷിക ബില്ലുകൾക്കെതിരെയുള്ള കോൺഗ്രസ് നിലപാട് ഉയർത്തിക്കാട്ടുകയാണ് കാർഷിക മേഖല സംരക്ഷണ ജാഥയുടെ ലക്ഷ്യം. പഞ്ചാബിലും ഹരിയാനയിലും കാർഷിക ബില്ലിനെതിരെ പ്രതിഷേധങ്ങൾ ആളിക്കത്തുകയാണ്.
കോൺഗ്രസ് സ്വന്തം താത്പര്യത്തിന് വേണ്ടി കർഷകരെ മസ്തിഷ്ക പ്രക്ഷാളനം നടത്തുകയായിരുന്നുവന്നാണ് ബി.ജെ.പിയുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.