ഖാർഗെയിൽ നിന്ന് പാർട്ടി പ്രവർത്തകർ പ്രചോദനം ഉൾക്കൊള്ളണം -സോണിയ ഗാന്ധി
text_fieldsന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ മല്ലികാർജുൻ ഖാർഗെയെ അഭിനന്ദിച്ച് സോണിയ ഗാന്ധി. ഖാർഗെ അനുഭവസമ്പത്തുള്ള നേതാവാണെന്നും എല്ലാ പാർട്ടി പ്രവർത്തകർക്കും അദ്ദേഹം പ്രചോദനമാണെന്നും സോണിയ ഗാന്ധി പറഞ്ഞു. ഖാർഗെയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.
'ഖാർഗെ അനുഭവസമ്പത്തുള്ള നേതാവാണ്. കോൺഗ്രസ് പാർട്ടി പ്രവർത്തകനിൽ നിന്നും കോൺഗ്രസിന്‍റെ അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹം ഉയർന്നത് കഠിനാധ്വാനത്തിലൂടെയാണ്. ഖാർഗെ എല്ലാ പാർട്ടി പ്രവർത്തകർക്കും പ്രചോദനമാണ്' -സോണിയ പറഞ്ഞു. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുക എന്ന വെല്ലുവിളി പാർട്ടിക്കു മുന്നിലുണ്ടെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോവണമെന്നും സോണിയ കൂട്ടിച്ചേർത്തു.
കോൺഗ്രസ് മുമ്പും പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാൽ കോൺഗ്രസ് ഒരിക്കലും തോറ്റിട്ടില്ല. മുന്നോട്ടുള്ള വഴികളിൽ കോൺഗ്രസ് പൊരുതി ജയിക്കും - സോണിയ പറഞ്ഞു. തന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറഞ്ഞ സോണിയ അധ്യക്ഷ തെരഞ്ഞെടുപ്പ് സുഗമമായി നടത്തിയതിന് മധുസൂദൻ മിസ്ത്രിയെ അഭിനന്ദിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.