സെൻട്രൽ വിസ്റ്റക്കെതിരായ ഹരജി നിയമ വ്യവസ്ഥയുടെ ദുരുപയോഗമെന്ന് കേന്ദ്രം കോടതിയിൽ
text_fieldsന്യൂഡൽഹി: മോദി സർക്കാറിെൻറ സ്വപ്നപദ്ധതിയായ സെൻട്രൽ വിസ്റ്റക്കെതിരെ ഡൽഹി ഹൈകോടതിയിൽ സമർപ്പിച്ച ഹരജി തള്ളണമെന്ന് കേന്ദ്രം. ഹരജി നിയമവ്യവസ്ഥയെ ദുരുപയോഗം ചെയ്യുന്നതാണ്. പദ്ധതിയെ തടസ്സപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നും പിഴയീടാക്കി ഹരജി റദ്ദാക്കണമെന്നും കേന്ദ്രം ഡൽഹി ഹൈകോടതിയെ അറിയിച്ചു.
നൂറുകണക്കിന് തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ സെൻട്രൽ വിസ്റ്റ പദ്ധതി താൽക്കാലികമായി നിർത്തണമെന്നാവശ്യപ്പെട്ട് അനിയ മൽഹോത്രയും സൊഹൈൽ ഹാഷ്മിയും ചേർന്നാണ് നിവേദനം നൽകിയത്. എന്നാൽ, ഹരജിയിൽ പറയുന്ന പദ്ധതി പ്രവർത്തനങ്ങൾ സെൻട്രൽ വിസ്റ്റയുടെ ഭാഗമല്ലെന്ന് സർക്കാർ വ്യക്തമാക്കി. റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന രാജ്പാഥിെൻറ നവീകരണമാണ് ഹരജിക്കാർ ചൂണ്ടിക്കാട്ടിയത്.
ഇവിെട ടോയ്‌ലറ്റ് ബ്ലോക്കുകൾ, പാതകൾ, പാർക്കിംഗ് സ്ഥലങ്ങൾ, അണ്ടർപാസുകൾ, കനാലുകൾ, പാലങ്ങൾ, പുൽത്തകിടികൾ, ലൈറ്റുകൾ തുടങ്ങിയ പൊതുസൗകര്യങ്ങൾ ഒരുക്കുകയാണ്. നവംബറോടെ പണി പൂർത്തീകരിക്കും. ഇത് വളരെ പ്രധാനപ്പെട്ട സ്ഥലമാണ്. ധാരാളം ജനങ്ങളും സഞ്ചാരികളും ഇവിടെ എത്താറുണ്ടെന്നും കേന്ദ്രം പറഞ്ഞു.
പദ്ധതി പ്രദേശത്ത് തന്നെ തൊഴിലാളികൾ തങ്ങണമെന്ന വ്യവസ്ഥ ലംഘിച്ചെന്ന ഹരജയിലെ പരാമർശവും കേന്ദ്രം നിഷേധിച്ചു. 400 തൊഴിലാളികളാണ് നിർമാണ പ്രവർത്തനങ്ങൾക്കുള്ളത്. കർഫ്യൂ പ്രഖ്യാപിക്കുന്നതിന് മുമ്പാണ് ഇവരെ ജോലിക്കെടുത്തത്. ഇവരെ അതാത് താമസ സ്ഥലങ്ങളിൽ കൊണ്ടുപോകാനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്.
ഇവിടെ താമസിക്കാൻ ആഗ്രഹിക്കുന്നവർക്കും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കോവിഡ് പരിശോധനക്കും ക്വാറൈൻറനും ആവശ്യമായ സജ്ജീകരണങ്ങൾ ഇവിടെ ലഭ്യമാണ്. പദ്ധതിയുടെ പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കാെതയാണ് അപേക്ഷകർ ഹരജി നൽകയെതെന്നും കേന്ദ്രം പറഞ്ഞു.
20,000 കോടി രൂപ ചെലവഴിച്ചാണ് സെൻട്രൽ വിസ്റ്റ പദ്ധതി നടപ്പാക്കുന്നത്. പുതിയ പാർലമെൻറ്, ഉപരാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വസതി, സെക്രട്ടറിയേറ്റ് എന്നിവയാണ് ഇതിൽ ഉൾപ്പെടുക. കോവിഡ് മഹാമാരിക്കിടയിലും സർക്കാറിെൻറ ഇൗ ധൂർത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.