കെ.എ.എസ് സംവരണത്തിനെതിരായ സവർണ സംഘടനകളുടെ ഹരജികൾ സുപ്രീം കോടതി മെയ് നാലിന് കേൾക്കും
text_fieldsന്യൂഡൽഹി: സംസ്ഥാന സർക്കാർ സർവിസിലുള്ളവർക്ക്, കേരള അഡ്മിനിസ്ട്രേറ്റീവ് സ൪വിസിലും സംവരണം ഏർപ്പെടുത്തിയതിനെതിരായ സവർണ സംഘടനകളുടെ ഹരജികൾ മെയ് നാലിന് കേൾക്കുമെന്ന് സുപ്രീം കോടതി. കേരള അഡ്മിനിസ്ട്രേറ്റീവ് സ൪വിസിൽ ഇരട്ട സംവരണം ഉണ്ടെന്നും അത് ഭരണഘടനാ വിരുദ്ധവും ആണെന്ന് ആരോപിച്ച് മുന്നാക്ക സമുദായ ഐക്യമുന്നണി, സമസ്ത നായർ സമാജം തുടങ്ങിയ സവർണ സംഘടനകൾ സമർപ്പിച്ച ഹരജികളാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേൾക്കുക.
നിയമന നടപടി പുരോഗമിക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് ഹരജിക്കാരുടെ ആവശ്യത്തോട് മെയ് നാലിന് ആദ്യ കേസായി പരിഗണിച്ച് വാദം കേൾക്കാമെന്ന് സുപ്രീംകോടതി പ്രതികരിച്ചു. സംസ്ഥാന സർക്കാർ സർവിസിലുള്ളവർക്ക് കേരള അഡ്മിനിസ്ട്രേറ്റീവ് സ൪വിസിലും സംവരണം ഏർപ്പെടുത്തിയ സർക്കാർ നടപടി ഹൈകോടതി ശരിവെച്ചിരുന്നു.
ഇതിനെതിരായ ഹരജികളുമായാണ് സവർണ സംഘടനകൾ സുപ്രീംകോടതിയെ സമീപിച്ചത്. സർക്കാർ സർവിസിലുള്ളവർക്ക് സ്ഥാനക്കയറ്റത്തിലൂടെയല്ല, പ്രത്യേക പരീക്ഷയിലൂടെയാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സ൪വിസിൽ നിയമനം നൽകുന്നതെന്നാണ് സംസ്ഥാന സർക്കാർ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.