പങ്കാളിയുമൊത്തുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; യുവാവിനെ യുവതി കുത്തിക്കൊന്നു
text_fieldsഛണ്ഡിഗഢ്: കൊൽക്കത്തയിലെ നോർത്ത് 24 പർഗാന ജില്ലയിൽ ദുംഡം ഏരിയയിൽ പങ്കാളിയുമൊത്തുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഉടനെ യുവാവിനെ കുത്തിക്കൊന്നു. യുവതിയുടെ ലിവ് ഇൻ പാർട്ട്ണറായ സാർത്തക് ദാസ് (32) ആണ് കൊല്ലപ്പെട്ടത്. മേക്കപ്പ് ആർട്ടിസ്റ്റായ സൻഹിത പോളിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ദമ്പതികളുടെ അപ്പാർട്ട്മെൻറിൽ സാർത്തക്കിന്റെ മൃതദേഹം നിരവധി കുത്തുകളേറ്റ നിലയിൽ കണ്ടെത്തി. പ്രതി തന്നെയാണ് പൊലീസിൽ വിവരം നൽകിയത്. പോലീസ് സ്ഥലത്തെത്തിയ ശേഷം ദാസിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഒരു മകനുള്ള വിവാഹമോചിതയായ സൻഹിത പോൾ എന്ന സ്ത്രീയോടൊപ്പം സാർത്തക് ദാസ് വാടകയ്ക്ക് താമസിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
അടുത്തിടെ ഇരുവരും തമ്മിൽ വഴക്കുകൾ പതിവായിരുന്നു. ബെറ്റർഹാഫ്, ലവ് ഓഫ് മൈ ലൈഫ് തുടങ്ങിയ ഹാഷ്‌ടാഗുകളോടെ യുവതിയോടൊപ്പമുള്ള ചിത്രങ്ങൾ യുവാവ് പങ്കുവെച്ചിരുന്നു. ചോദ്യം ചെയ്യലിൽ സാർത്തക് ദാസിനെ കൊലപ്പെടുത്തിയതായി യുവതി സമ്മതിച്ചതായി റിപ്പോർട്ടുകളുണ്ട്. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.