ആംബുലൻസിന് വഴിയൊരുക്കാൻ പൊലീസുകാരൻ ഒാടിയത് രണ്ട് കിലോമീറ്റർ; കൈയടിച്ച് നെറ്റിസൺസ്
text_fieldsഹൈദരാബാദ്: തിരക്കേറിയ റോഡിലൂടെ ആംബുലൻസിന് വഴിയൊരുക്കാൻ രണ്ട് കിലോമീറ്ററിലധികം ഒാടി ട്രാഫിക് പൊലീസുകാരൻ. വിഡിയോ വൈറലായതോടെ കൈയടിച്ച് സമൂഹ മാധ്യമങ്ങൾ. കൂടെ പൊലീസ് വകുപ്പിെൻറ അഭിനന്ദനവും പാരിതോഷികവും ഇദ്ദേഹത്തെ തേടിയെത്തി.
ജി. ബാബ്ജി എന്ന പൊലീസുകാരനാണ് ആംബുലൻസിന് വഴിയൊരുക്കി ഹീറോയായി മാറിയത്. കഴിഞ്ഞദിവസം വൈകീട്ട് ഹൈദരാബാദിലെ േകാട്ടി ഏരിയയിലെ ബാങ്ക് സ്ട്രീറ്റിലാണ് സംഭവം.
ബൈക്കുകാരോടും കാർ ഡ്രൈവർമാരോടും ഇദ്ദേഹം നേരിെട്ടത്തി വഴിമാറി കൊടുക്കാൻ അഭ്യർഥിക്കുന്നത് വിഡിയോയിൽ കാണാം. താൻ ജോലി ചെയ്യുന്ന പരിധിയുടെ അപ്പുറത്ത് വരെ ഇദ്ദേഹം ഒാടിയെത്തി. ഇതോടെ രോഗിയെ പെെട്ടന്ന് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കാൻ സാധിച്ചു. പൊലീസുകാരെൻറ കരുതലിന് രോഗിയുടെ കുടുംബാംഗങ്ങൾ പിന്നീട് നന്ദി അറിയിച്ചു.
HTP officer Babji of Abids Traffic PS clearing the way for ambulance..Well done..HTP in the service of citizens..👍👍@HYDTP pic.twitter.com/vFynLl7VVK
— Anil Kumar IPS (@AddlCPTrHyd) November 4, 2020
ഹൈദരാബാദ് പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥരടക്കം വിഡിയോ പങ്കുവെക്കുകയും ഇദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. പൊലീസ് കമീഷണർ ബാബ്ജിക്ക് പാരിതോഷികം നൽകുന്ന മറ്റൊരു വിഡിയോയും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
Today Mr.Babji Has Been Awarded by @CPHydCity . For his good Job. pic.twitter.com/eMkuSmIny1
— Arbaaz The Great (@ArbaazTheGreat1) November 5, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.