ദിൽസുഖ് നഗർ ബോംബ് സ്‌ഫോടന കേസിലെ മുഖ്യപ്രതി ചികിത്സയിലിരിക്കെ മരണപ്പെട്ടു
text_fieldsഹൈദരാബാദ്: നിരോധിത ഭീകര സംഘടനയായ ഇന്ത്യൻ മുജാഹിദ്ദീൻ്റെ (ഐഎം) ജുബൈർ എന്ന സയ്യിദ് മഖ്ബൂൽ ചെർലപ്പള്ളി(44) അന്തരിച്ചു. ഹൈദരാബാദിലെ ചെർലപ്പള്ളി സെൻട്രൽ ജയിലിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയായിരുന്നു അന്ത്യം. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കസ്റ്റഡി മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
മഹാരാഷ്ട്ര നന്ദേഡ് സ്വദേശിയായ മഖ്ബൂൽ ദിൽസുഖ് നഗർ ബോംബ് സ്‌ഫോടനത്തിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടെയാണ് മരണപ്പെട്ടത്. ഇന്ത്യൻ മുജാഹിദീൻ എന്ന ഭീകര സംഘടനയുടെ സ്ഥാപകനായ അസം ഘോറിയുടെ അടുത്ത സഹായിയാണ് മഖ്ബൂൽ. ഒരു മാസം മുമ്പ് ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ മഖ്ബൂലിൻ്റെ വൃക്കകൾ തകരാറിലായിരുന്നു. രണ്ട് ദിവസം മുമ്പ് ഹൃദയമിടിപ്പ് തകരാറിലായതിനെ തുടർന്ന് ആശുപത്രിയിലായിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്.
2013-ൽ 18 പേരുടെ മരണത്തിനും 130-ലധികം പേർക്ക് പരിക്കേൽക്കുന്നതിനും ഇടയാക്കിയ ദിൽസുഖ് നഗർ ബോംബ് സ്‌ഫോടനത്തിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്നു മഖ്ബൂൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.