ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു
text_fieldsശ്രീനഗർ: രാജ്യത്തെ ഏറ്റവും നീളംകൂടിയ റെയിൽവേ തുരങ്കം ടി 50 പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കശ്മീർ താഴ്വരയിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ സർവിസും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. ജമ്മുവിൽ നിന്ന് ഓൺലൈനായാണ് അദ്ദേഹം ഉദ്ഘാടനങ്ങൾ നിർവഹിച്ചത്.
ജമ്മുവിലെ ഉദ്ധംപുർ മുതൽ കശ്മീരിലെ ബരാമുല്ല വരെ നീളുന്ന റെയിൽ പദ്ധതിയുടെ ഭാഗമായ ഉദ്ധംപുർ-ശ്രീനഗർ-ബരാമുല്ല റെയിൽ ലിങ്കിലെ (യു.എസ്.ബി.ആർ.എൽ) 48.1 കിലോമീറ്റർ വരുന്ന ബനിഹാൾ- ഖരി- സംബർ-സങ്കൽദൻ ഭാഗവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ഖരിക്കും സംബറിനുമിടയിലാണ് 12.77 കിലോമീറ്റർ ദൂരമുള്ള രാജ്യത്തെ ഏറ്റവും നീളമേറിയ തുരങ്കം ടി 50 സ്ഥിതിചെയ്യുന്നത്. ഇനി ബരാമുല്ലയിൽ നിന്ന് ബനിഹാൾ വഴി സങ്കൽദൻ വരെ ട്രെയിനിൽ യാത്രെചയ്യാനാകുമെന്ന് വടക്കൻ റെയിൽവേ അധികൃതർ അറിയിച്ചു. നേരത്തെ ബനിഹാൾവരെയായിരുന്നു സർവിസുണ്ടായിരുന്നത്.
ബരാമുല്ല-ബനിഹാൾ- സങ്കൽദൻ
ബനിഹാൾ-സങ്കൽദൻ ഭാഗം സജ്ജമായതോടെ രാജ്യത്തിന്റെ തെേക്ക അറ്റത്തുള്ള കന്യാകുമാരിനിന്ന് വടക്കേ അറ്റത്തുള്ള കശ്മീരിലേക്ക് ഒറ്റ ട്രെയിനിലുള്ള യാത്ര എന്ന സ്വപ്നത്തിലേക്ക് ഒരുപടികൂടി ചുവടുവെച്ചിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. ഇനിമുതൽ ബരാമുല്ലക്കും ബനിഹാളിനുമിടയിൽ എട്ട് ഇലക്ട്രിക് ട്രെയിനുകൾ സർവിസ് നടത്തും. ഇതിൽ നാലെണ്ണം സങ്കൽദൻ വരെയും ഓടും. ഏതാനും മാസങ്ങൾക്കകം മറ്റ് നാല് ട്രെയിനുകൾകൂടി സങ്കൽദൻ വരെ ദീർഘിപ്പിക്കും.
യു.എസ്.ബി.ആർ.എല്ലിന്റെ ക്വാസിഗണ്ട്-ബാരാമുള്ള ഭാഗം 2009ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാറിന്റെ കാലത്താണ് പ്രവർത്തനസജ്ജമാക്കിയത്. യു.എസ്.ബി. ആർ.എൽ പൂർണമായി തുറക്കുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് പാലം, ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ കേബിൾ ബ്രിഡ്ജായ ആൻജി പാലം എന്നിവയിലൂടെയുള്ള ട്രെയിൻ യാത്ര സഞ്ചാരികൾക്ക് ആസ്വദിക്കാനാകും. യു.എസ്.ബി. ആർ.എൽ പദ്ധതിയുടെ ആകെ നീളം 272 കിലോമീറ്ററാണ്. 41,119 കോടിയാണ് പദ്ധതി ചെലവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.