പ്രധാനമന്ത്രി ത്രിരാഷ്ട്ര സന്ദർശനം തുടങ്ങി; ജി 20 ഉച്ചകോടിയിൽ പങ്കെടുക്കും
text_fieldsന്യൂഡൽഹി: അഞ്ചുദിവസത്തെ ത്രിരാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രതിരിച്ചു.നൈജീരിയ, ബ്രസീൽ, ഗയാന എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കും. ബ്രസീലിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും.
ഉച്ചകോടിയിൽ ക്രിയാത്മകമായ ചർച്ചകൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. 18,19 തീയതികളിൽ ബ്രസീലിലെ റിയോ ഡി ജനീറോയിലാണ് ജി 20 ഉച്ചകോടി. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ എന്നിവരും ഉച്ചകോടിക്കെത്തും.
അർഥവത്തായ സംഭാഷണങ്ങൾ ഉച്ചകോടിയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മോദി പറഞ്ഞു. 16,17 തീയതികളിൽ നൈജീരിയ സന്ദർശിക്കുന്ന പ്രധാനമന്ത്രി തുടർന്ന് ബ്രസീലിലെത്തും. 19 മുതൽ 21വരെ ഗയാന സന്ദർശിക്കും. 50 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാന സന്ദർശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.