Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightത​ക​രാ​ർ...

ത​ക​രാ​ർ പ​രി​ഹ​രി​ച്ചു ന​ൽ​കി​യി​ല്ല; സ്കൂ​ട്ട​ർ ഷോ​റൂ​മി​ന് തീ​യി​ട്ട് യു​വാ​വ്

text_fields
bookmark_border
ത​ക​രാ​ർ പ​രി​ഹ​രി​ച്ചു ന​ൽ​കി​യി​ല്ല; സ്കൂ​ട്ട​ർ ഷോ​റൂ​മി​ന് തീ​യി​ട്ട് യു​വാ​വ്
cancel

ബം​​ഗ​ളൂ​രു: സ്കൂ​ട്ട​ർ വാ​ങ്ങി​യ തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ ത​ക​രാ​ർ സം​ഭ​വി​ച്ച​ത് നി​ര​വ​ധി ത​വ​ണ ഷോ​റൂം സ​ന്ദ​ർ​ശി​ച്ചി​ട്ടും ശ​രി​യാ​ക്കി ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ്കൂ​ട്ട​ർ ഷോ​റൂ​മി​ന് തീ​യി​ട്ട് യു​വാ​വ്. ന​ദീം (26) എ​ന്ന യു​വാ​വാ​ണ് ക​ല​ബു​റ​​ഗി​യി​ലെ ഒ​ല സ്കൂ​ട്ട​ർ ഷോ​റൂ​മി​ന് തീ​യി​ട്ട​ത്. വാ​ഹ​ന​ത്തി​​ന്റെ ത​ക​രാ​ർ പ​രി​ഹ​രി​ച്ചു ത​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഷോ​റൂ​മി​ലെ​ത്തി​യ​പ്പോ​ൾ ജീ​വ​ന​ക്കാ​രു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് തീ​യി​ടു​ക​യു​മാ​യി​രു​ന്നു.

ആ​റ് വാ​ഹ​ന​ങ്ങ​ളും ഷോ​റൂ​മി​ലെ ക​മ്പ്യൂ​ട്ട​ർ സി​സ്റ്റ​വും ക​ത്തി​ന​ശി​ച്ചു. സം​ഭ​വ​ത്തി​ൽ 8.5 ല​ക്ഷം രൂ​പ​യോ​ളം ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് ക​ണ​ക്ക്. ക​ഴി​ഞ്ഞ ആ​​ഗ​സ്റ്റി​ലാ​ണ് യു​വാ​വ് ഷോ​റൂ​മി​ൽ​നി​ന്ന് സ്കൂ​ട്ട​ർ വാ​ങ്ങി​യ​ത്. സ്കൂ​ട്ട​റി​​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ നി​ര​വ​ധി ത​വ​ണ ഷോ​റൂ​മു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും യു​വാ​വി​​ന്റെ പ​രാ​തി ക​മ്പ​നി അ​വ​​​ഗ​ണി​ച്ച​താ​ണ് തീ​യി​ടാ​ൻ കാ​ര​ണ​മെ​ന്ന് ക​ല​ബു​റ​​ഗി പൊ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FireScooter Showroom
News Summary - The problem was not resolved; The youth set fire to the scooter showroom
Next Story