Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിമാചലിൽ എം.എൽ.എമാരെ...

ഹിമാചലിൽ എം.എൽ.എമാരെ സെക്രട്ടറിയാക്കിയ നടപടി റദ്ദാക്കി

text_fields
bookmark_border
himachal pradesh high court
cancel

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ആ​റ് എം.​എ​ൽ.​എ​മാ​രെ ചീ​ഫ് പാ​ർ​ല​മെ​ന്റ​റി സെ​ക്ര​ട്ട​റി​മാ​രാ​യി (സി.​പി.​എ​സ്) നി​യ​മി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി ഹൈ​കോ​ട​തി റ​ദ്ദാ​ക്കി. നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് അ​ടി​സ്ഥാ​ന​മാ​ക്കി​യ നി​യ​മം അ​സാ​ധു​വാ​ണെ​ന്നും ജ​സ്റ്റി​സു​മാ​രാ​യ വി​വേ​ക് താ​ക്കൂ​ർ, ബി.​സി. നേ​ഗി എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ച് വി​ധി​ച്ചു. അ​സ​മി​ൽ സ​മാ​ന നി​യ​മ​നം സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി​യ​തും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ത്ത​രം നി​യ​മ​ന​ങ്ങ​ൾ പൊ​തു​സ്വ​ത്തി​െ​ന്റ ദു​രു​പ​യോ​ഗ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ ബെ​ഞ്ച്, ആ​റ് സി.​പി.​എ​സു​മാ​ർ​ക്ക് ന​ൽ​കി​യ സൗ​ക​ര്യ​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളും ഉ​ട​ൻ പി​ൻ​വ​ലി​ക്കാ​നും ഉ​ത്ത​ര​വി​ട്ടു. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി എ​ട്ടി​നാ​ണ് മു​ഖ്യ​മ​ന്ത്രി സു​ഖ്‍വീ​ന്ദ​ർ സി​ങ് സു​ഖു ആ​റ് എം.​എ​ൽ.​എ​മാ​രെ മ​ന്ത്രി​മാ​ർ​ക്ക് തു​ല്യ​മാ​യ പ​ദ​വി​യോ​ടെ ചീ​ഫ് പാ​ർ​ല​മെ​ന്റ​റി സെ​ക്ര​ട്ട​റി​മാ​രാ​യി നി​യ​മി​ച്ച​ത്. സ​ഞ്ജ​യ് അ​വാ​സ്തി, സു​ന്ദ​ർ സി​ങ്, രാം ​കു​മാ​ർ, മോ​ഹ​ൻ ലാ​ൽ ബ​റാ​ക്ത, ആ​ശി​ഷ് ബൂ​ട്ടാ​ലി, കി​ഷോ​രി ലാ​ൽ എ​ന്നി​വ​രു​ടെ നി​യ​മ​ന​ത്തി​നെ​തി​രെ ബി.​ജെ.​പി എം.​എ​ൽ.​എ​മാ​രാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India NewsHigh Court of Himachal Pradesh
News Summary - The process of making MLAs secretaries in Himachal has been cancelled
Next Story