ആന്ധ്രയിൽ ട്രെയിൻ കൂട്ടിയിടിച്ചത് ലോക്കോ പൈലറ്റും അസിസ്റ്റന്റും ക്രിക്കറ്റ് കണ്ടിരുന്നപ്പോഴെന്ന് റെയിൽവേ മന്ത്രി
text_fieldsന്യൂഡൽഹി: 2023 ഒക്ടോബർ 29ന് 14 യാത്രക്കാരുടെ മരണത്തിനിടയാക്കിയ പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് കാരണം ലോക്കോ പൈലറ്റും അസിസ്റ്റന്റും ഫോണിൽ ക്രിക്കറ്റ് കണ്ടിരുന്നതുകൊണ്ടാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.
ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിലെ കണ്ടകപള്ളിയിൽ രായഗഡ പാസഞ്ചർ വിശാഖപട്ടണം പലാസ ട്രെയിനിനുപിന്നിൽ ഇടിക്കുകയായിരുന്നു. റായഗഡ പാസഞ്ചർ ലോക്കോ പൈലറ്റും അസിസ്റ്റന്റുമാണ് ക്രിക്കറ്റ് കണ്ടുകൊണ്ടിരുന്നത്.
റെയിൽവേയുടെ പുതിയ സുരക്ഷ നടപടികളെക്കുറിച്ച് സംസാരിക്കവേയാണ് മന്ത്രി ആന്ധ്ര ട്രെയിൻ അപകടത്തെപ്പറ്റി പരാമർശിച്ചത്. ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ട പുതിയ സംവിധാനങ്ങളാണ് കൊണ്ടുവരുന്നത്.
അതേസമയം, ആന്ധ്ര അപകടം സംബന്ധിച്ച് റെയിൽവേ സേഫ്റ്റി കമീഷണർമാർ (സി.ആർ.എസ്) നടത്തിയ അന്വേഷണ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ, പ്രാഥമിക അന്വേഷണത്തിൽ റായഗഡ പാസഞ്ചർ ലോക്കോ പൈലറ്റും അസിസ്റ്റന്റുമാണ് കൂട്ടിയിടിക്ക് ഉത്തരവാദികളെന്ന് കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.