സിവാനിലെ രജ്പുതുകൾക്ക് ഹിനയെ ജയിപ്പിക്കണം
text_fieldsകാവിഷാൾ കഴുത്തിൽ ചുറ്റിയ അമ്പതോളം ആളുകൾക്ക് നടുവിൽ മുഖമക്കനയണിഞ്ഞ ഒരു മുസ്ലിം സ്ത്രീ ഇരിക്കുന്ന ചിത്രം മൊബൈലിൽ കാണിച്ചുതന്ന് ഇതെവിടെ നിന്നാണെന്ന് പറയാമോ എന്ന് ബിഹാറിലെ ഖഖഡിയയിലെ ഒരു സഖാവാണ് ചോദിച്ചത്. ബിഹാറിൽ സി.പി.എം ജയിക്കുമെന്ന പ്രതീക്ഷ പുലർത്തുന്ന ഖഖഡിയയിൽ ജില്ല പാർട്ടി ഓഫിസിലിരുന്ന് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചിത്രം വിശകലനം ചെയ്യുമ്പോഴായിരുന്നു ഇത്. സ്വതന്ത്രയായി നിന്ന് സിവാനിലെ മത്സരം ശ്രദ്ധേയമാക്കിയ ഹിന സാഹെബ് ആണെന്നും ചുറ്റിലുമുള്ളത് അവർക്കായി പ്രചാരണത്തിനിറങ്ങിയ മണ്ഡലത്തിലെ രജ്പുതുകളാണെന്നും പറഞ്ഞ സഖാവ് നിർബന്ധമായും അവിടെ പോയി ഈ കാഴ്ച കാണണമെന്ന് അഭിപ്രായപ്പെട്ടു. ബി.ജെ.പിയെ അധികാരത്തിലേറ്റാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിൽ വന്ന് ഹിന്ദു-മുസ്ലിം ധ്രുവീകരണത്തിനുള്ള പരസ്യാഹ്വാനങ്ങൾ നടത്തുമ്പോഴാണ് ഹിന്ദുത്വവാദികളായ രജ്പുതുകൾ ബി.ജെ.പി സ്ഥാനാർഥിയെ തോൽപിക്കാനിറങ്ങിയിരിക്കുന്ന കാഴ്ചക്ക് സിവാൻ സാക്ഷ്യംവഹിക്കുന്നത്.
സിവാനിലെ ഈ കാഴ്ചയിൽ അത്ഭുതപ്പെടാനില്ലെന്നു പറഞ്ഞ് അതിലേക്ക് നയിച്ച കാരണങ്ങൾ വിശദീകരിച്ചത് ഖഖഡിയയിലെ സി.പി.എം സ്ഥാനാർഥിയുടെ പിതാവും മുൻ എം.എൽ.എയുമായ യോഗേന്ദ്ര സിങ്ങാണ്. ‘സിവാനിലെ ബാഹുബലി’ എന്ന് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന മരിച്ച മുൻ ആർ.ജെ.ഡി എം.പി മുഹമ്മദ് ശഹാബുദ്ദീന്റെ ഭാര്യയാണ് ഹിന സാഹെബ്. ശഹാബുദ്ദീന്റെ നിയന്ത്രണത്തിലാകുന്നതുവരെ ഇടത് പാർട്ടിയായ സി.പി.ഐ -എം.എല്ലിന്റെ സ്വാധീനമേഖലയായിരുന്നു സിവാൻ. തങ്ങളോട് നിരന്തരം ഏറ്റുമുട്ടിയ സി.പി.ഐ-എം.എല്ലിനെ നേരിട്ട ശഹാബുദ്ദീനോട് ഉപകാരസ്മരണയുള്ളവരാണ് സിവാനിലെ മൂന്നരലക്ഷം വരുന്ന രജ്പുതുകൾ. ശഹാബുദ്ദീന്റെ മരണശേഷം ഒറ്റക്ക് മത്സരരംഗത്തിറങ്ങിയ ഹിനക്കായി നടത്തുന്ന പ്രചാരണവും സി.പി.ഐ-എം.എല്ലുകാരിൽനിന്ന് തങ്ങളെ രക്ഷിച്ച ശഹാബുദ്ദീനോടുള്ള കടംവീട്ടലാണ്.
1996 മുതൽ 2009 വരെ സിവാനെ ശഹാബുദ്ദീൻ ലോക്സഭയിൽ പ്രതിനിധാനംചെയ്തു. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് ഭർത്താവ് ജയിലിലായതോടെ 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭാര്യ ഹിന പകരക്കാരിയായി ഇറങ്ങിയെങ്കിലും തോറ്റു. അതിനുശേഷം 2014ലും 2019ലും ഹിന ആർ.ജെ.ഡി ടിക്കറ്റിൽ വീണ്ടുമിറങ്ങിയെങ്കിലും തോൽവി തന്നെയായിരുന്നു വിധി. യഥാക്രമം ബി.ജെ.പിയിലെ ഓം പ്രകാശിനോടും ജനതാദൾ യുവിലെ കവിതാ സിങ്ങിനോടുമാണ് ഹിന തോറ്റത്. അതിനുശേഷം 2021ൽ ശഹാബുദ്ദീൻ ജയിലിൽ മരിച്ചു. അതോടെ ഹിനയെ കൈവിട്ട ആർ.ജെ.ഡി അവർക്ക് പകരം ശഹാബുദ്ദീന്റെ പരിരക്ഷണത്തിൽ വളർന്ന മുൻ നിയമസഭ സ്പീക്കർ അവധ് ബിഹാരി ചൗധരിയെ ഈ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കി.
മറുഭാഗത്ത് എൻ.ഡി.എയിൽ ജനതാദൾ-യു ആകട്ടെ, രജ്പുത് സമുദായക്കാരിയായ സിറ്റിങ് എം.പി കവിതാ സിങ്ങിനെ മാറ്റി പകരം എം.എൽ.എയും മുൻ സി.പി.ഐ (എം.എൽ) നേതാവുമായ രമേശ് കുശ്വാഹയുടെ ഭാര്യ വിജയലക്ഷ്മിയെയും ഇറക്കി. മോദിയെ തോൽപിക്കാൻ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും മഹാപഞ്ചായത്തുകൾ നടത്തുന്ന രജ്പുതുകൾക്ക് സിവാനിൽ കവിതാ സിങ്ങിനെ മാറ്റിയതും പ്രകോപനമായി. സി.പി.ഐ -എം.എല്ലുകാരുമായുള്ള തങ്ങളുടെ നീണ്ട പോരാട്ടത്തിൽ കൂടെ നിന്ന ശഹാബുദ്ദീനായിരിക്കും തന്റെ വോട്ട് എന്ന് സിവാൻ മണ്ഡലത്തിലെ വോട്ടറായ ദരോണ്ഡയിലെ രാകേഷിന് പരസ്യമായി പറയാൻ മടിയില്ല. ഇതോടൊപ്പം ആർ.ജെ.ഡിക്ക് കിട്ടിക്കൊണ്ടിരുന്ന മുസ്ലിം വോട്ടുകൾകൂ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.