Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോടതികൾ കനിഞ്ഞിട്ടും...

കോടതികൾ കനിഞ്ഞിട്ടും കാപ്പ​ന്റെയും ആലമിന്റെയും മോചനം നീളുന്നു

text_fields
bookmark_border
siddique kappan
cancel

ന്യൂ​ഡ​ൽ​ഹി: ഒ​ന്നി​ന് പി​റ​കെ​യൊ​ന്നാ​യി കോ​ട​തി വി​ധി​ക​ൾ​വ​ന്നി​ട്ടും ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​റും പൊ​ലീ​സും ക​നി​യാ​ത്ത​തു​മൂ​ലം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ സി​ദ്ദീ​ഖ് കാ​പ്പ​ന്റെ​യും കൂ​ടെ അ​റ​സ്റ്റി​ലാ​യ ഡ്രൈ​വ​ർ മു​ഹ​മ്മ​ദ് ആ​ല​മി​ന്റെ​യും മോ​ച​നം നീ​ളു​ന്നു.കോ​ട​തി വി​ധി പ്ര​കാ​ര​മു​ള്ള ആ​ൾ​ജാ​മ്യ​മാ​യി ആ​ളു​ക​ൾ ‘സ്വ​യം ഹാ​ജ​രാ​യി​ട്ടും അ​വ​ർ സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് യു.​പി ഭ​ര​ണ​കൂ​ടം ​മോ​ച​നം നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​ത്.

യു.​പി പൊ​ലീ​സും റ​വ​ന്യൂ​വ​കു​പ്പും ചേ​ർ​ന്ന് സൃ​ഷ്ടി​ച്ച ന​ട​പ​ടി​ക്ര​മ​ത്തി​ലെ വീ​ഴ്ച​യാ​ണ് ഇ​രു​വ​രു​ടെ​യും മോ​ച​ന​ത്തി​നു​ള്ള ത​ട​സ്സ​മെ​ന്ന് അ​ഭി​ഭാ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. കാ​പ്പ​നും ആ​ല​മും മോ​ച​ന​മി​ല്ലാ​തെ ജ​യി​ലി​ൽ തു​ട​രു​ന്ന​ത് ജാ​മ്യം ല​ഭി​ച്ചി​ട്ടും നി​ര​വ​ധി മ​നു​ഷ്യ​ർ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന വ​ലി​യൊ​രു പ്ര​ശ്ന​ത്തി​ലേ​ക്കു​കൂ​ടി രാ​ജ്യ​ത്തി​ന്റെ ശ്ര​ദ്ധ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് അ​ഭി​ഭാ​ഷ​ക​ർ പ​റ​ഞ്ഞു.

ജാ​മ്യം ല​ഭി​ച്ചി​ട്ടും ജ​യി​ൽ മോ​ചി​ത​രാ​കാ​ത്ത​വ​രു​ടെ പ​ട്ടി​ക സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ ന​വം​ബ​ർ 30ന് ​സു​പ്രീം​കോ​ട​തി മു​ഴു​വ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ദ​ലി​ത് യു​വ​തി​യു​ടെ കൂ​ട്ട​മാ​ന​ഭം​ഗ​ക്കൊ​ല ന​ട​ന്ന ഹ​ഥ​റ​സി​ലേ​ക്കു​ള്ള വ​ഴി​മ​ധ്യേ 2020 ഒ​ക്ടോ​ബ​ർ അ​ഞ്ചി​നാ​ണ് കാ​മ്പ​സ് ഫ്ര​ണ്ട് ഭാ​ര​വാ​ഹി​ക​ളും വി​ദ്യാ​ർ​ഥി നേ​താ​ക്ക​ളു​മാ​യ അ​തീ​ഖു​ർ​റ​ഹ്മാ​ന്റെ​യും മ​സൂ​ദ് അ​ഹ്മ​ദി​ന്റെ​യും കൂ​ടെ ഇ​രു​വ​രും അ​റ​സ്റ്റി​ലാ​യ​ത്.

യു.​എ.​പി.​എ​യും അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ടി​നു​ള്ള പി.​എം.​എ​ൽ നി​യ​മ​വും ചു​മ​ത്തി ജ​യി​ലി​ല​ട​ച്ച ഇ​വ​രി​ൽ ഡ്രൈ​വ​റാ​യ മു​ഹ​മ്മ​ദ് ആ​ല​മി​നാ​ണ് ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് 23ന് ​ആ​ദ്യ​മാ​യി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഒ​ക്ടോ​ബ​ർ 31ന് ​പി.​എം.​എ​ൽ.​എ കേ​സി​ൽ പ്ര​ത്യേ​ക ല​ഖ്നോ കോ​ട​തി​യും ആ​ല​മി​ന് ജാ​മ്യം അ​നു​വ​ദി​ച്ചു. ഈ ​വി​ധി വ​ന്ന് ര​ണ്ടു​മാ​സ​മാ​യി​ട്ട് ആ​ല​മി​നെ വി​ട്ട​യ​ക്കാ​ൻ യു.​പി ഭ​ര​ണ​കൂ​ടം ത​യാ​റാ​യി​ട്ടി​ല്ല.

അ​ഞ്ച് മാ​സം മു​മ്പ് ആ​ല​മി​ന് ജാ​മ്യം അ​നു​വ​ദി​ച്ച യു.​എ.​പി.​എ കേ​സി​ൽ സ​മ​ർ​പ്പി​ച്ച ജാ​മ്യ​രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ​യാ​ഴ്ച മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്. പി.​എം.​എ​ൽ.​എ കേ​സി​​ലെ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് ഇ​നി​യും ല​ഖ്നോ​യി​ലെ​ത്തി​യി​ട്ടി​ല്ല. ത​ങ്ങ​ൾ​ക്ക് തൃ​പ്തി​ക​ര​മാ​യ ത​ര​ത്തി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും കോ​ട​തി അ​തി​ന് സ​മ​യം നി​ഷ്‍ക​ർ​ഷി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് ആ​ല​മി​ന്റെ കാ​ര്യ​ത്തി​ൽ പൊ​ലീ​സ് പ​റ​ഞ്ഞ​ത് എ​ന്ന് ‘സ്ക്രോ​ൾ’ റി​പ്പോ​ർ​ട്ട് ചെ​യ്തു.

സി​ദ്ദീ​ഖ് കാ​പ്പ​ന് സെ​പ്റ്റം​ബ​ർ ഒ​മ്പ​തി​ന് സു​പ്രീം​കോ​ട​തി യു.​എ.​പി.​എ കേ​സി​ൽ ജാ​മ്യം അ​നു​വ​ദി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ആ​ൾ​ജാ​മ്യ​ത്തി​ന് ത​യാ​റാ​യ ല​ഖ്നോ സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ രൂ​പ് രേ​ഖ വ​ർ​മ ത​ന്റെ കാ​റാ​ണ് ബോ​ണ്ടാ​യി സ​മ​ർ​പ്പി​ച്ച​ത്.

ര​ണ്ടാ​മ​ത്തെ ആ​ൾ​ജാ​മ്യ​ത്തി​ന് ബാ​ങ്ക് അ​ക്കൗ​ണ്ടും ബോ​ണ്ടാ​യി സ​മ​ർ​പ്പി​ച്ചു. മൂ​ന്ന് മാ​സ​മാ​യി പൂ​ർ​ത്തി​യാ​കാ​ത്ത ഇ​തി​ന്റെ പ​രി​ശോ​ധ​ന പ്ര​ക്രി​യ ക​ഴി​ഞ്ഞ് കാ​പ്പ​ന്റെ പാ​സ്പോ​ർ​ട്ട് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ശേ​ഷ​മാ​ണ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ക. മ​ല​യാ​ളി​യാ​യ​തി​നാ​ൽ യു.​എ.​പി.​എ കേ​സി​ൽ യു.​പി​യി​ൽ ജാ​മ്യ​ത്തി​ന് ആ​ളെ​ക്കി​ട്ടാ​ൻ പ്ര​യാ​സ​പ്പെ​ട്ട കാ​പ്പ​ന് ഇ​നി പി.​എം.​എ​ൽ.​എ കേ​സി​ലും ജാ​മ്യ​ക്കാ​രെ ക​ണ്ടെ​ത്തു​ക​യും അ​വ​രു​ടെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bailcourtsiddique kappa
News Summary - The release of kappan and Alam is delayed despite the court proceedings
Next Story