വിവാഹിതകളല്ലാത്തവർക്കും കൃത്രിമ ഗർഭധാരണത്തിന് അവകാശം
text_fieldsന്യൂഡൽഹി: വിവാഹിത അല്ലെങ്കിലും 21 വയസ്സിന് മുകളിലുള്ള ഏതൊരു സ്ത്രീക്കും പ്രത്യുൽപാദന സാങ്കേതികവിദ്യ (എ.ആർ.ടി) ഉപയോഗിച്ച് ഗർഭധാരണത്തിന് നിയമപരമായ അവകാശം നൽകണമെന്ന് ആരോഗ്യത്തിനും കുടുംബക്ഷേമത്തിനുമുള്ള പാർലമെൻററി സമിതി ശിപാർശ െചയ്തു. വന്ധ്യതാചികിത്സയും ദത്തെടുക്കലും രജിസ്റ്റർ ചെയ്യാനും നിയന്ത്രിക്കാനും ഒാരോ സംസ്ഥാനത്തും രജിസ്ട്രേഷൻ അതോറിറ്റി സ്ഥാപിക്കണം. നിർദിഷ്ട ദത്തെടുക്കൽ നിയമത്തിൽ ഇതിനായി ഭേദഗതി കൊണ്ടുവരണം. പാർലമെൻറിൽ വെച്ച സമിതിയുടെ 129ാം റിപ്പോർട്ടിലാണ് ഇതടക്കമുള്ള ശിപാർശകൾ.
ഒരേ ലിംഗത്തിൽപെട്ടവരുെട ബന്ധം സുപ്രീംകോടതി കുറ്റമുക്തമാക്കിയിട്ടും ഇത്തരം ദമ്പതികൾക്കുള്ള വ്യവസ്ഥകൾ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് സമിതി ചൂണ്ടിക്കാട്ടി. വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്ന ദമ്പതികളുടെ കാര്യത്തിലും നിയമം ഒന്നും പറയുന്നില്ല. കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അവകാശത്തിൽനിന്ന് ഇരുകൂട്ടരെയും നിയമം മാറ്റി നിർത്തിയിരിക്കുകയാണെന്നും സമിതി ചൂണ്ടിക്കാട്ടി.
വിവാഹിതരല്ലാതെ ഒരുമിച്ച് ജീവിക്കുന്നവർക്കും ഒരേ ലിംഗക്കാരായ ദമ്പതികൾക്കും കൃത്രിമ ഗർഭധാരണത്തിന് അനുമതി നൽകണമെന്നും സമിതി ശിപാർശ ചെയ്തു. ഗർഭധാരണത്തിനുള്ള പ്രായപരിധി 21 വർഷമായി നിശ്ചയിച്ചാൽ മതി. അവർ വിവാഹിതയാകണമെന്നില്ല. ദേശീയ ദത്തെടുക്കൽ ബോർഡ് കൃത്രിമ ഗർഭധാരണ സാങ്കേതികവിദ്യയെയും (എ.ആർ.ടി) നിയന്ത്രിക്കുന്നതിനാൽ ബോർഡിെൻറ പേരിൽ അതുംകൂടി ഉൾപ്പെടുത്തണമെന്നും ശിപാർശയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.