പ്രധാനമന്ത്രി വാർത്തസമ്മേളനം നടത്താത്തത് സമൂഹ മാധ്യമങ്ങളുള്ളതിനാലെന്ന് ആർ.എസ്.എസ് ൈസദ്ധാന്തികൻ
text_fieldsന്യൂഡൽഹി: സമൂഹ മാധ്യമങ്ങളുണ്ടായതുകൊണ്ടാണ് പ്രധാനമന്ത്രി വാർത്തസമ്മേളനങ്ങൾ നടത്താത്തതെന്ന് ആർ.എസ്.എസ് ൈസദ്ധാന്തികൻ എസ്. ഗുരുമൂർത്തി.
പ്രസ് കൗൺസിൽ ഒാഫ് ഇന്ത്യ ദേശീയ മാധ്യമ ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ സംഘടിപ്പിച്ച പരിപാടിയിൽ 'മാധ്യമങ്ങളെ ഭയക്കാത്തത് ആരാണ്' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമൂഹ മാധ്യമങ്ങൾ വന്നതോടെ ഒരാൾക്ക് മാധ്യമങ്ങളെ അഭിമുഖീകരിക്കേണ്ട ആവശ്യമില്ലാതായെന്ന്, പ്രസ് കൗൺസിൽ അംഗത്തിന് ഗുരുമൂർത്തി മറുപടി നൽകി. പറയാനാഗ്രഹിക്കുന്നതെന്തും സമൂഹ മാധ്യമങ്ങളിലൂടെ പറയാം. എല്ലാവരെയും അഭിമുഖീകരിക്കാനുള്ള മാധ്യമമായി അത് മാറി.
പത്രങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഒരു വാർത്തസമ്മേളനംപോലും വേണ്ടെന്നുവെക്കാൻ പ്രധാനമന്ത്രിക്ക് ആകുമായിരുന്നില്ലെന്നും ഗുരുമൂർത്തി പറഞ്ഞു. അരാജകത്വം വാഴുന്ന സമൂഹ മാധ്യമങ്ങളിൽ ഒാരോരുത്തരും സ്വന്തം നിലപാടുമായി വരുകയാണ്. വല്ല അരാജക വാർത്തയും വന്നാൽ അതേക്കുറിച്ചും പ്രധാനമന്ത്രിയോട് ചോദ്യങ്ങളുന്നയിക്കും. ഒരു പ്രധാനമന്ത്രിക്കോ രാഷ്ട്രത്തലവനോ അത്തരം കാര്യങ്ങൾക്ക് മറുപടി പറയാനാവില്ല. ഇന്ത്യ പോലൊരു രാജ്യത്തിെൻറ നേതാവിന് വ്യത്യസ്തമായൊരു ഉത്തരവാദിത്തമുണ്ട്. രാജ്യത്ത് ഒരു നിയമമുണ്ടെന്നും ഒരാൾ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടാലും നിയമപരമായി നേരിടാമെന്നും മാധ്യമ പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തുന്നത് സംബന്ധിച്ച ചോദ്യത്തിന് ഗുരുമൂർത്തി മറുപടി നൽകി. പ്രസ് കൗൺസിൽ ചെയർമാനും മുൻ സുപ്രീം കോടതി ജഡ്ജിയുമായ ജസ്റ്റിസ് സി.കെ. പ്രസാദ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.