ചേരിനിവാസികൾ ഒാരോ രൂപ വീതം കൊടുത്തു; പട്നിയുമുണ്ട് ഗോദയിൽ
text_fieldsഅഹ്മദാബാദ്: കുടിവെള്ളവും വൈദ്യുതിയുമില്ലാത്ത ചേരിയിലെ താമസക്കാരിൽനിന്ന് പിരിച്ച ഒരു രൂപ നാണയങ്ങൾ സ്വരുക്കൂട്ടി കെട്ടിവെച്ച് ഗുജറാത്തിന്‍റെ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയിരിക്കുകയാണ് മഹേന്ദ്ര പട്നി. വികസനത്തിലേക്ക് കുതിക്കുന്ന നഗരത്തിൽ അരികുവത്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾക്കുവേണ്ടി ഒരു പോരാട്ടം.
10,000 രൂപയുടെ ഒരുരൂപ നാണയങ്ങളാണ് പട്നി തെരഞ്ഞെടുപ്പ് കമീഷന് മുന്നിൽ കെട്ടിവെച്ചത്.അഹ്മദാബാദിൽ വൻകിട ഹോട്ടൽ നിർമാണത്തിന് 2019ൽ കുടിയൊഴിപ്പിക്കപ്പെട്ടവരിൽ ഒരാളായ മഹേന്ദ്ര പട്നി ഗാന്ധിനഗർ ഈസ്റ്റിൽനിന്ന് സ്വതന്ത്രനായാണ് മത്സരിക്കുന്നത്.
കുടിയൊഴിപ്പിക്കപ്പെട്ട 251 കുടിലുകളിലെ നിരാലംബരായ ജനങ്ങൾ ആവശ്യപ്പെട്ട പ്രകാരമാണ് താൻ മത്സരിക്കുന്നതെന്ന് പട്നി വ്യക്തമാക്കി. നഗരം വികസനത്തിലേക്ക് കുതിക്കുന്നതിനിടെ രണ്ടുതവണയാണ് പട്നി അടക്കമുള്ള ചേരിനിവാസികളെ അധികാരികൾ കുടിയിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.