പാര്‍ലമെന്‍റിന്‍റെ സ്വാതന്ത്ര്യവും പ്രതിപക്ഷത്തിന്‍റെ അവകാശങ്ങളും സ്പീക്കർ സംരക്ഷിക്കണം -എൻ.കെ. പ്രേമചന്ദ്രൻ
text_fieldsന്യൂഡൽഹി: പാര്‍ലമെന്‍റിന്‍റെ സ്വാതന്ത്ര്യവും പ്രതിപക്ഷത്തിന്‍റെ അവകാശങ്ങളും സംരക്ഷിക്കുന്നതായിരിക്കണം സ്പീക്കര്‍ പദവിയെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ആത്മാവും ഊര്‍ജവുമാണ് സ്പീക്കര്‍ പദവിയെന്നും ലോക്സഭയിൽ സ്പീക്കറെ അനുമോദിച്ചു കൊണ്ടുള്ള പ്രസംഗത്തിൽ എം.പി വ്യക്തമാക്കി.
ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ അധികാരത്തിന്‍റെ അതിര്‍വരമ്പുകൾ നിശ്ചയിക്കുന്ന അധികാര വിഭജനം കൃത്യതയോടെ നിറവേറ്റുന്ന തരത്തിലാവണം പാര്‍ലമെന്‍റിന്‍റെ പ്രവര്‍ത്തനമെന്ന് ജവഹര്‍ലാല്‍ നെഹ്റുവിന്റെ വാക്കുകള്‍ ഉദ്ധരിച്ച് അദ്ദേഹം ഓർമപ്പെടുത്തി. 1647ല്‍ അന്നത്തെ രാജാവ് ചാള്‍സ് വൊണ്‍ കുറ്റക്കാരായ അഞ്ച് പാര്‍ലമെന്‍റംഗങ്ങളെ വിട്ടു കിട്ടണമെന്ന് ഹൗസ് ഓഫ് കോമണ്‍സ് സ്പീക്കറോട് ആവശ്യപ്പെട്ടപ്പോള്‍ അന്നത്തെ സ്പീക്കര്‍ പറഞ്ഞത് എനിക്ക് അങ്ങ് ആവശ്യപ്പെടുന്നത് കാണാന്‍ കണ്ണുകളോ, സംസാരിക്കാന്‍ നാവോ ഇല്ല. ഈ സഭപറയുന്നതിനുപ്പുറം എന്തെങ്കിലും ചെയ്യാന്‍ എനിക്ക് കഴിയില്ല എന്നാണ്. 1647ല്‍ സ്പീക്കര്‍ പദവിയില്‍ ഇരുന്ന സ്പീക്കര്‍ രാജാവിന്‍റെ പോലും സമ്മര്‍ദ്ദത്തിനു വഴങ്ങാതെയാണ് സ്വതന്ത്രമായ തിരുമാനം എടുത്തത്.
സഭയുടെ താൽപര്യമാണ് പരമപ്രധാനം. 30 വര്‍ഷക്കാലത്തെ പാര്‍ലമെന്‍ററി പ്രവര്‍ത്തനങ്ങളും കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സ്പീക്കര്‍ പദവിയിലെ പ്രവര്‍ത്തനങ്ങളും വൈദഗ്ദ്ധ്യവും പരിചയവും ലോകസഭയുടെ സ്വാതന്ത്ര്യവും പാരമ്പര്യവും കാത്തു സൂക്ഷിക്കുന്ന തരത്തില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകുമെന്നും പ്രേമചന്ദ്രന്‍ ലോക്സഭയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.