എസ്.എസ്.എഫ് ദേശീയ സമ്മേളനത്തിന് നാളെ തുടക്കം
text_fieldsമുംബൈ: എസ്.എസ്.എഫ്ന്റെ ‘ഗോൾഡൻ ഫിഫ്റ്റി’ ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് ദേശീയ സമ്മേളനം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഗോവണ്ടി, ദേവ്നാർ ‘ഏക്താ ഉദ്യാനിൽ’ നടക്കും. 'നമ്മൾ ഇന്ത്യൻ ജനത' എന്ന പ്രമേയത്തിൽ രണ്ട് വർഷമായി നടക്കുന്ന കാമ്പയിൻ ഇതോടെ അവസാനിക്കും.
വെള്ളിയാഴ്ച വൈകീട്ട് നാലിന് റാസാ അക്കാദമി ചെയർമാൻ അൽഹാജ് മുഹമ്മദ് സഈദ് നൂരി പതാക ഉയർത്തും. ഒമാൻ അംബാസഡർ ഈസ സലാഹ് അബ്ദുള്ള സലാഹ് അൽ ശിബാനി സമ്മേളനം ഉദ്ഘാടനം ചെയ്യും. ശനി, ഞായർ ദിവസങ്ങളിലായി പ്രതിനിധി സമ്മേളനം നടക്കും.
സി മുഹമ്മദ് ഫൈസി, അഡ്വ ഇസ്മാഈൽ വഫ, ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ.എ.പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, അഫ്റോസ് ഖാദിരി ചിറിയകോട്ട് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. പ്രമുഖ പത്രപ്രവർത്തകൻ ആദിത്യ മേനോൻ ‘നമ്മൾ ഇന്ത്യൻ ജനത’ എന്ന വിഷയത്തിൽ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.