Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപങ്കാളിത്ത പെൻഷൻ...

പങ്കാളിത്ത പെൻഷൻ റിപ്പോർട്ട്​ 10നകം പുറത്തുവിടാൻ സുപ്രീംകോടതി നിർദേശം

text_fields
bookmark_border
Supreme Court
cancel
camera_alt

സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​ർ ര​ണ്ടു വ​ർ​ഷ​മാ​യി പു​റ​ത്തു​വി​ടാ​ത്ത പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പു​നഃ​പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട്​ ഈ ​മാ​സം 10നു ​മു​മ്പ്​ ഹ​ര​ജി​ക്കാ​ര​നാ​യ ജ​യ​ച​ന്ദ്ര​ൻ ക​ല്ലി​ങ്ക​ലി​നു ന​ൽ​ക​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു. അ​തി​നു ക​ഴി​യി​ല്ലെ​ങ്കി​ൽ 10ന്​ ​ചീ​ഫ്​ സെ​ക്ര​ട്ട​റി നേ​രി​ട്ട്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന്​ ജ​സ്റ്റി​സ്​ എ.​എ​സ്. ഓ​ക അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ ആ​വ​ശ്യ​പ്പെ​ട്ടു. റി​പ്പോ​ർ​ട്ട്​ വെ​ളി​ച്ചം കാ​ണാ​ൻ ഇ​തോ​ടെ വ​ഴി​തെ​ളി​ഞ്ഞു.

കേ​സ്​ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​മ്പോ​ൾ പു​നഃ​പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട്​ പ​ഠി​ക്കാ​ൻ മ​ന്ത്രി​ത​ല സ​മി​തി രൂ​പ​വ​ത്ക​രി​ച്ച​തി​നോ​ട്​ സു​പ്രീം​കോ​ട​തി വി​യോ​ജി​ച്ചു. കോ​ട​തി ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ ലാ​ഘ​വ​ത്തോ​ടെ എ​ടു​ക്ക​രു​ത്. മ​ന്ത്രി​സ​ഭ രേ​ഖ​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്നു എ​ന്ന കാ​ര​ണം പ​റ​ഞ്ഞ്​ റി​പ്പോ​ർ​ട്ട്​ അ​നി​ശ്ചി​ത​കാ​ലം ര​ഹ​സ്യ​മാ​യി വെ​ക്കാ​ൻ പാ​ടി​ല്ല.

ഖ​ജ​നാ​വി​ൽ നി​ന്ന്​ പ​ണം ചെ​ല​വി​ട്ടു ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട്​ പൊ​തു​രേ​ഖ​യാ​ണെ​ന്ന്​ ജ​യ​ച​ന്ദ്ര​ൻ ക​ല്ലി​ങ്ക​ലി​നു വേ​ണ്ടി സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​ൻ ര​ഞ്ജി​ത്​ ത​മ്പാ​ൻ വാ​ദി​ച്ചു. സി.​പി.​ഐ അ​നു​കൂ​ല സം​ഘ​ട​ന​യാ​യ ജോ​യ​ന്‍റ്​ കൗ​ൺ​സി​ലി​ന്‍റെ ജ​ന​റ​ൽ​ സെ​ക്ര​ട്ട​റി​യാ​ണ്​ ജ​യ​ച​ന്ദ്ര​ൻ. റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ച്​ പ​ഠി​ക്കാ​ൻ മ​ന്ത്രി​സ​ഭ യോ​ഗം ക​ഴി​ഞ്ഞ ദി​വ​സം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്ന്​ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ടി​ൽ ഇ​നി​യും തീ​രു​മാ​ന​മെ​ടു​ക്കാ​തെ സു​പ്രീം​കോ​ട​തി ന​ട​പ​ടി​ക​ളെ മ​റി​ക​ട​ക്കാ​നാ​ണ്​ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന സം​ശ​യം കോ​ട​തി പ്ര​ക​ടി​പ്പി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ ഹ​ര​ജി പ​രി​ഗ​ണി​ച്ച​പ്പോ​ൾ റി​പ്പോ​ർ​ട്ട്​ കൈ​മാ​റു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സ​മ​യം തേ​ടു​ക​യാ​ണ്​ ചെ​യ്ത​ത്. അ​തി​നു ശേ​ഷം മ​ന്ത്രി​ത​ല സ​മി​തി രൂ​പ​വ​ത്ക​രി​ച്ച​ത്​ അ​നു​ചി​ത​മാ​ണെ​ന്ന്​ കോ​ട​തി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PensionSupreme Court
News Summary - The Supreme Court directed to release the participation pension report within 10
Next Story