ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് സുപ്രീം കോടതി തള്ളി
text_fieldsന്യൂഡൽഹി: കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് സുപ്രീം കോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തനിക്ക് നൽകിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് റദ്ദാക്കാൻ വിസമ്മതിച്ച കർണാടക ഹൈക്കോടതി ഉത്തരവിനെതിരെ അദ്ദേഹം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ശിവകുമാറിന് ഇളവ് അനുവദിച്ച് ഇ.ഡിയുടെ ഹരജി തള്ളിയത്.
2017 ഓഗസ്റ്റിൽ ആദായനികുതി വകുപ്പ് നടത്തിയ നികുതിവെട്ടിപ്പ് അന്വേഷണത്തിന്റെ ഭാഗമായി ഡൽഹിയിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. വിവിധ സ്ഥലങ്ങളിൽ ഇ.ഡി. നടത്തിയ പരിശോധനയിൽ 8.59 കോടിയിലധികം രൂപ പിടിച്ചെടുത്തിരുന്നു. അതിൽ 41 ലക്ഷം രൂപ ശിവകുമാറിന്റെ നികുതി ബാധ്യതയായി കാണിച്ച് ഇ.ഡി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർന്ന് 2018 ൽ അദ്ദേഹത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.