കോവിഡ് മൂലം അനാഥരായ കുട്ടികൾക്കുള്ള പദ്ധതികൾ കടലാസിലൊതുങ്ങരുതെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കോവിഡ് മൂലം അനാഥരായ കുട്ടികൾക്കുള്ള പദ്ധതികൾ കടലാസിൽ ഒതുങ്ങരുതെന്ന് സുപ്രീംകോടതി. സംസ്ഥാന സർക്കാറുകളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കോവിഡ് മൂലം അനാഥരായ കുട്ടികളുടെ വിവരങ്ങൾ സുപ്രീംകോടതി തേടി. ജസ്റ്റിസുമാരായ എൽ.നാഗേശ്വര റാവു, അനിരുദ്ധ ബോസ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് നിർണായക നിരീക്ഷണം നടത്തിയത്.
ജില്ലകളിലെ ശിശുസംരക്ഷണ ഓഫീസർമാർക്ക് ഇതുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ നൽകണമെന്ന് മജിസ്ട്രേറ്റ് കോടതികളോട് സുപ്രീംകോടതി നിർദേശിച്ചു ശിശുസംരക്ഷണ ഓഫീസർമാർക്ക് ഇക്കാര്യത്തിൽ പൊലീസിേന്റയും ഗ്രാമപഞ്ചായത്തുകളുടേയും ആശവർക്കർമാരുടേയും സഹായം തേടാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
അമിക്കസ്ക്യൂറിയുടെ റിപ്പോർട്ട് പരിഗണിക്കുേമ്പാഴാണ് സുപ്രീംകോടതിയുടെ പരാമർശം. 2020 മാർച്ചിന് ശേഷം 27 കുട്ടികൾ മാത്രമാണ് അനാഥരായതെന്ന പശ്ചിമബംഗാൾ സർക്കാറിന്‍റെ റിപ്പോർട്ടിനെതിരെയും സുപ്രീംകോടതി രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.