Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക്രിസ്ത്യാനികൾക്കെതിരെ...

ക്രിസ്ത്യാനികൾക്കെതിരെ ആക്രമണങ്ങൾ തുടരുന്നത്​ നിർഭാഗ്യകരമെന്ന് സുപ്രീംകോടതി

text_fields
bookmark_border
supreme court
cancel
Listen to this Article

ന്യൂഡൽഹി: രാജ്യത്ത്​ ക്രിസ്ത്യാനികൾക്കെതിരെ ആക്രമണങ്ങൾ തുടരുന്നുണ്ടെങ്കിൽ അത്​ നിർഭാഗ്യകരമാണെന്ന്​ സുപ്രീംകോടതി. ക്രിസ്ത്യാനികൾക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട്​ സമർപ്പിച്ച ഹരജി അവധി കഴിഞ്ഞ്​ കോടതി തുറക്കുന്ന ജൂലൈ 11ന്​ തന്നെ പരിഗണിക്കാമെന്നും അവധിക്കാല ബെഞ്ചിന്‍റെ അധ്യക്ഷനായ ജസ്റ്റിസ്​ സൂര്യകാന്ത്​ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസിനെ അറിയിച്ചു.

രാജ്യത്ത്​ ക്രിസ്ത്യാനികൾക്ക്​ നേരെ വർധിച്ചു വരുന്ന അക്രമങ്ങൾ തടയണമെന്ന്​ ആവശ്യപ്പെട്ട്​ സുപ്രീംകോടതിയെ സമീപിക്കേണ്ടി വന്ന സാഹചര്യം ഹരജിക്കാർക്ക്​ വേണ്ടി ഹാജരായ കോളിൻ ഗോൺസാൽവസ്​ വിശദീകരിച്ചു. ഓരോ മാസവും ശരാശരി 45നും 50നുമിടയിൽ ആക്രമണങ്ങൾ ക്രിസ്ത്യൻ ചർച്ചുകൾക്കും സ്ഥാപനങ്ങൾക്കും വ്യക്​തികൾക്കും നേരെ നടക്കുന്നുണ്ട്​. മെയ്​ മാസത്തിൽ മാത്രം രാജ്യത്ത്​ ക്രിസ്ത്യാനികൾക്ക്​ നേരെ 57 ആക്രമണങ്ങൾ നടന്നു. ജൂണിലും ഇത്​ തുട​ർന്നു കൊണ്ടിരിക്കുകയാണ്​.

ആൾക്കൂട്ട ആക്രമണം തടയാൻ സുപ്രീംകോതി പുറപ്പെടുവിച്ച വിധി നടപ്പാക്കിയാൽ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണവും തടയാൻ കഴിയും. ഇത്തരം ആക്രമണങ്ങൾ തടയാൻ ഓരോ ജില്ലയിലും ഒരു നോഡൽ ഓഫീസറെ നിയമിക്കണമെന്ന്​ സുപ്രീംകോടതി ആവശ്യപ്പെട്ടതാണ്​. അത്​ നടപ്പാക്കാത്തത്​ മൂലം ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെ ആക്രമണങ്ങൾ വർധിച്ചു വരുന്നത്​ കൊണ്ടാണ്​ അടിയന്തരമായി തടയണമെന്നാവശ്യപ്പെട്ട്​ സുപ്രീംകോടതിയെ സമീപിച്ചത്​. എന്നാൽ ഹരജി പരിഗണിച്ചിക്കാതെ സുപ്രീംകോടതി അവധിക്ക്​ അടച്ചു. അതിന്​ ശേഷം ജൂണിലും ആക്രമണം ആവർത്തിക്കുകയാണെന്നും കോളിൻ ബോധിപ്പിച്ചു.

'നിങ്ങളീ പറയുന്നത്​ സംഭവിക്കുന്നുണ്ടെങ്കിൽ നിർഭാഗ്യകരമാണ്​' എന്ന് ​പ്രതികരിച്ച ജസ്​റ്റിസ്​ സൂര്യകാന്ത്​ സുപ്രീം കോടതി അവധി കഴിഞ്ഞ്​ ജൂലൈ 11ന്​ തുറക്കു​മ്പോൾ തന്നെ കേസ്​ പരിഗണിക്കാമെന്ന്​ അറിയിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Supreme CourtAttack Against Christians
News Summary - The Supreme Court has said it is unfortunate that attacks on Christians continue
Next Story