ഗാന്ധി കുടുംബത്തിനും ആപ്പിനുമെതിരായ ആദായനികുതി വകുപ്പ് നടപടി തടഞ്ഞു
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, വാദ്ര, ആം ആദ്മി പാർട്ടി, നിരവധി ചാരിറ്റബിൾ ട്രസ്റ്റുകൾ തുടങ്ങിയവരുടെ ആദായനികുതി കണക്കാക്കുന്നത് സംബന്ധിച്ച് നവംബർ ഏഴുവരെ ഒരു നടപടിയും എടുക്കരുതെന്ന് സുപ്രീംകോടതി.
തങ്ങൾക്കെതിരെ ആദായനികുതി വകുപ്പിന്റെ ഭാഗത്തുനിന്നുള്ള തിരക്കിട്ടനീക്കം തടയണമെന്ന ഇവരുടെ ആവശ്യം അംഗീകരിച്ചാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
കോൺഗ്രസ് നേതാക്കളുടെയും ചാരിറ്റബിൾ ട്രസ്റ്റുകളുടെയും കേസുകൾ റോബർട്ട് വാദ്രയുമായി ബന്ധമുണ്ടെന്ന് പറയുന്ന സഞ്ജയ് ഭണ്ഡാരിയുടെ ആദായനികുതി കണക്കുമായി ബന്ധിപ്പിച്ചത് അവർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്താർ ബോധിപ്പിച്ചു. ആപ്പിനെതിരായ ആദായനികുതി വകുപ്പ് നടപടി ചട്ടവിരുദ്ധമാണെന്ന് അഭിഷേക് മനു സിങ്വിയും വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.