Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിനോയ് ജേക്കബിനെതിരായ...

ബിനോയ് ജേക്കബിനെതിരായ അന്വേഷണം സുപ്രീംകോടതി ശരിവെച്ചു

text_fields
bookmark_border
Supreme Court
cancel
Listen to this Article

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ വിമാനത്താവള സേവന വിഭാഗമായ എയർ ഇന്ത്യ സാറ്റ്സിലെ തൊഴിലാളി യൂനിയന്‍ നേതാവായിരുന്ന എല്‍.എസ്. ഷിബുവിനെതിരെ വ്യാജ പീഡന പരാതി ചമച്ച കേസില്‍ മുന്‍ വൈസ് പ്രസിഡന്‍റ് ബിനോയ് ജേക്കബിനെതിരായ അന്വേഷണത്തിനുള്ള ഹൈകോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു.

അന്വേഷണം റദ്ദാക്കണമെന്ന ബിനോയിയുടെ ആവശ്യം തള്ളിയ സുപ്രീംകോടതി അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ ചോദ്യംചെയ്യാമെന്ന് വ്യക്തമാക്കി. ജോലിയില്‍ ഷിബു പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് 17 വനിത ജീവനക്കാര്‍ നല്‍കിയ പരാതി എയര്‍ ഇന്ത്യയുടെ ആഭ്യന്തര അന്വേഷണ സമിതി അന്വേഷിക്കുകയും ഷിബു കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

എന്നാൽ, എയര്‍ ഇന്ത്യ സാറ്റ്സില്‍ നടന്ന അഴിമതിയെ കുറിച്ച് പരാതി നല്‍കിയതിനാലാണ് തനിക്കെതിരെ വ്യാജ പീഡന പരാതി ഉണ്ടാക്കിയതെന്നും വൈസ് പ്രസിഡന്റായിരുന്ന ബിനോയ് ജേക്കബിന്റെ പങ്ക് അന്വേഷിക്കണമെന്നും കാണിച്ച് ഷിബു ഹൈകോടതിയെ സമീപിച്ചു. ഈ ആവശ്യം അംഗീകരിച്ചാണ് ബിനോയ് ജേക്കബിനെതിരെ അന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supreme courtBenoy Jacob
News Summary - The Supreme Court upheld the investigation against Benoy Jacob
Next Story