കർഷകരുടെ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാൻ ഉടൻ സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: രാജ്യത്തെ കർഷകരുടെ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാൻ ഉടൻ സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി. സമിതി മുമ്പാകെ വെക്കേണ്ട വിഷയങ്ങൾ അറിയിക്കാൻ പഞ്ചാബ്, ഹരിയാന സർക്കാറുകൾക്ക് നിർദേശം നൽകിയ ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച്, കേസ് വീണ്ടും സെപ്റ്റംബർ രണ്ടിന് പരിഗണിക്കാൻ മാറ്റി. ശംഭു അതിർത്തിയിലെ ബാരിക്കേഡുകൾ നീക്കി ഒരാഴ്ചക്കകം തുറക്കണമെന്ന ഹരിയാന ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹരജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരുമായി, സുപ്രീംകോടതിയുടെ ആഗസ്റ്റ് 12ലെ ഉത്തരവനുസരിച്ച് ചർച്ച നടത്തിയെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു. അടച്ചിട്ടിരിക്കുന്ന ഹൈവേ ഭാഗികമായി തുറക്കാൻ ധാരണയായിട്ടുണ്ട്. ഹൈവേയിൽനിന്ന് ട്രാക്ടറുകൾ മാറ്റാൻ സമരക്കാരുമായി ചർച്ച തുടരണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ഡൽഹിയിലേക്കുള്ള മാർച്ച് തടഞ്ഞതിനെ തുടർന്ന് ഫെബ്രുവരി 13 മുതലാണ് കർഷകർ അതിർത്തിയിൽ സമരം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.