ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് കടുവ ചത്തു
text_fieldsഉമരിയ: ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് കടുവ ചത്തു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവമെന്ന് മധ്യപ്രദേശിലെ ഉമരിയ ഫോറസ്റ്റ് ഡിവിഷനിലെ ഗുൻഗുട്ടി റേഞ്ച് അധികൃതർ അറിയിച്ചു. ഉമരിയ ജില്ല ആസ്ഥാനത്തുനിന്ന് കിലോമീറ്റർ അകലെ ദേശീയപാത 43ലാണ് സംഭവം. 12 മാസം പ്രായമുള്ള പെൺകടുവയാണ് ചത്തത്.
പുലർച്ചെ മൂന്ന് മണിയോടെ അജ്ഞതാ വാഹനം കടുവയെ ഇടിക്കുകയായിരുന്നു. വാഹനങ്ങൾ കയറി കടുവയുടെ മൃതദേഹം വികൃതമായിട്ടുണ്ടെന്ന് ഉമരിയ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ മോഹിത് സൂഡ് പറഞ്ഞു.
ഫോറൻസിക് പരിശോധന നടത്തിവരികയാണ്. ഇത് ബന്ദവ്ഗഡ് കടുവ സംരക്ഷണ കേന്ദ്രത്തിൽ നിന്നുള്ളതല്ലെന്നും ഫോറസ്റ്റ് ഓഫിസർ പറഞ്ഞു.
ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ, ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്ന ബോർഡുകൾ സ്ഥാപിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ സ്പീഡ് ബ്രേക്കറുകൾ നിർമിക്കാൻ ദേശീയപാത അതോറിറ്റിയോടും ആവശ്യശെപ്പട്ടിട്ടുണ്ട്. പ്രദേശത്ത് കുറഞ്ഞകാലത്തിനുള്ളിൽ രണ്ടാമത്തെ സംഭവമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.