ഇരട്ടക്കുഞ്ഞുങ്ങളെ കുരങ്ങന്മാർ തട്ടിക്കൊണ്ടുപോയി; ഒരു കുഞ്ഞ് മരിച്ച നിലയിൽ
text_fieldsതഞ്ചാവൂർ: ഓടുനീക്കി കുരങ്ങന്മാര് തട്ടിക്കൊണ്ടുപോയ എട്ടു ദിവസം പ്രായമായ കുഞ്ഞ് മരിച്ചനിലയില്‍. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം.
ഇരട്ട പെൺകുട്ടികൾ ഉറങ്ങിക്കിടന്നപ്പോള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ നീക്കിയാണ് കുരങ്ങന്മാര് കുഞ്ഞുങ്ങളെ കൈക്കലാക്കിയത്. മേല്‍ക്കൂരയില്‍ കുരങ്ങന്മാരെ കണ്ട കുഞ്ഞിന്റെ അമ്മ നിലവിളിച്ചു. പിന്നീടാണ് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടതായി മനസ്സിലായത്.
ഇവരുടെ നിലവിളികേട്ട് അയല്‍വാസികള്‍ ഓടിയെത്തി നടത്തിയ പരിശോധനയിൽ മേൽക്കൂരയിൽനിന്ന് ഒരു കുട്ടിയെ ലഭിച്ചു. രണ്ടാമത്തെ കുട്ടിയെ വീടിന് സമീപത്ത് ജലാശയത്തില്‍നിന്ന് പിന്നീടാണ് ലഭിച്ചത്. രക്ഷപ്പെടുത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.