ചൈനയിലെ ന്യൂമോണിയ ബാധ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
text_fields
ന്യൂഡൽഹി: വടക്കൻ ചൈനയിലെ കുട്ടികളിൽ പടർന്നു പിടിക്കുന്ന ന്യൂമോണിയ ബാധയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വർധനവും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയിൽ റിപ്പോർട്ട് ചെയ്ത ന്യൂമോണിയ കേസുകളിലും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ കൂട്ടങ്ങളിൽ നിന്നും ഇന്ത്യയ്ക്ക് അപകടസാധ്യത കുറവാണ്. നിലവിൽ ഉയർന്നുവന്നേക്കാവുന്ന ഏത് തരത്തിലുള്ള സാഹചര്യവും നേരിടാൻ ഇന്ത്യ തയ്യാറാണെന്ന് മന്ത്രാലയം അറിയിച്ചു. .ചൈനയിൽ രോഗം വർധിക്കുന്നതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് മന്ത്രാലയത്തിന്റെ അറിയിപ്പ്
കഴിഞ്ഞ ഏതാനും ആഴ്ചകളായി ചൈനയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വർദ്ധന റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുട്ടികളിലെ ശ്വാസകോശ സംബന്ധമായ അസുഖത്തിന് സാധാരണ കാരണങ്ങളാണ് ഉൾപ്പെട്ടത്. എന്നാൽ ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത കുറവാണ്. മരണനിരക്ക് കുറവാണെന്നും മന്ത്രാലയം പറഞ്ഞു.
അസാധാരണമായ രോഗകാരിയെയോ അപ്രതീക്ഷിതമായ സംഭവങ്ങളോ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരിക്കുശേഷം ചൈനയിൽ ന്യൂമോണിയ പടർന്നുപിടിക്കുന്നതായി മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് ലോകാരോഗ്യ സംഘടനയും ചൈനയോട് വ്യക്തത തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.