Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2023 10:53 PM IST Updated On
date_range 16 May 2023 10:53 PM ISTസുപ്രീംകോടതിയിൽ അവധിക്കാല ബെഞ്ചുകൾ ഓൺലൈനായി വാദം കേൾക്കും; അഭിഭാഷകർ നേരാംവണ്ണം വസ്ത്രം ധരിക്കണമെന്ന് നിബന്ധന
text_fieldsbookmark_border
ന്യൂഡൽഹി: സുപ്രീംകോടതി വേനലവധിക്കായി മേയ് 22 മുതൽ ജൂലൈ രണ്ടുവരെ അടക്കുന്ന സാഹചര്യത്തിൽ അവധിക്കാല ബെഞ്ചുകൾ ഓൺലൈനായി വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അറിയിച്ചു. ‘ഹൈബ്രിഡ്’ സംവിധാനമായതിനാൽ അഭിഭാഷകർക്ക് എവിടെ നിന്നും വിഡിയോ കോൺഫറൻസ് വഴി കേസിൽ ഹാജരാകാം. ബെഞ്ചുകൾ പുതിയ കേസുകളും പരിഗണിക്കും. നേരിട്ട് ഹാജരാകണമെങ്കിൽ അങ്ങനെയുമാകാം.
അഭിഭാഷകർ നേരാംവണ്ണം വസ്ത്രധാരണം നടത്തിയിരിക്കണമെന്ന നിബന്ധന മാത്രമെ വിഡിയോ കോൺഫറൻസിങ് വഴി ഹാജരാകുന്നതിനുള്ളൂവെന്നും ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പർദിവാല എന്നിവർ കൂടി ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story