Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
covid vaccine
cancel
Homechevron_rightNewschevron_rightIndiachevron_rightനയംമാറ്റി കേന്ദ്രം;...

നയംമാറ്റി കേന്ദ്രം; വാക്​സിൻ സംസ്​ഥാനങ്ങൾക്ക്​ നേരിട്ട്​ വാങ്ങാം, പൊതുമാർക്കറ്റിലും ലഭിക്കും

text_fields
bookmark_border

ന്യൂഡൽഹി: മരുന്ന്​ നിർമാതാക്കളിൽനിന്ന്​ കോവിഡ്​ വാക്​സിൻ നേരിട്ട്​ വാങ്ങാൻ കേന്ദ്രം സംസ്​ഥാനങ്ങളെ അനുവദിച്ചു. കേന്ദ്ര സർക്കാറി​െൻറ നിയന്ത്രണങ്ങൾ വാക്​സിൻ ക്ഷാമത്തിന്​ ഇടയാക്കിയെന്ന വ്യാപക പരാതിയെ തുടർന്നാണ്​ നയമാറ്റം. 18 വയസ്സിനു മുകളിലുളള എല്ലാവർക്കും വാക്​സിൻ മേയ്​ ഒന്നു മുതൽ നൽകി തുടങ്ങുകയുമാണ്​.

കേന്ദ്രസർക്കാറാണ്​ വിവിധ സംസ്​ഥാനങ്ങൾക്കുള്ള വാക്​സിൻ ക്വോട്ട നിശ്ചയിച്ചു നൽകിപ്പോന്നത്​. ഇനി സംസ്​ഥാനങ്ങൾക്ക്​ നേരിട്ട്​ നിർമാതാക്കളെ സമീപിക്കാം. കമ്പനികളുടെ പക്കൽ വിതരണം ചെയ്യാനുള്ളതി​െൻറ പകുതി ഇങ്ങനെ സംസ്​ഥാനങ്ങൾക്കും തുറന്ന വിപണിയിലുമായി നൽകാം. വില മുൻകൂട്ടി നിശ്ചയിച്ചിരിക്കണം. ബാക്കി പകുതി കേന്ദ്ര ഡ്രഗ്​സ്​ ലബോറട്ടറി മുഖേന വിതരണം ചെയ്യാനുള്ളതാണ്​.

കേന്ദ്ര സർക്കാറി​െൻറ വാക്​സിൻ കേന്ദ്രങ്ങളിൽ ആരോഗ്യ പ്രവർത്തകർ, മറ്റു മുൻനിര പ്രതിരോധ പ്രവർത്തകർ, 45 വയസ്സ്​​ കഴിഞ്ഞവർ എന്നിവർക്ക്​ കുത്തിവെപ്പ്​​ സൗജന്യമായിരിക്കും.

കോവിഡ്​ വ്യാപനം അതിഗുരുതരാവസ്​ഥയിലെത്തിയ സാഹചര്യത്തിൽ തിങ്കളാഴ്​ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിലാണ്​ 18 വയസ്സിന്​ മുകളിലുള്ളവർക്ക്​ വാക്​സിൻ നൽകാൻ തീരുമാനിച്ചത്​. കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയും വിവിധ മുഖ്യമന്ത്രിമാരും എല്ലാവർക്കും വാക്​സിൻ നൽകണമെന്ന്​ കേന്ദ്രത്തോട്​ നിരന്തരം ആവശ്യപ്പട്ടിരുന്നു.

അതേസമയം, ഇറക്കുമതി ചെയ്യുന്ന വാക്സിനുകൾക്ക് ഒപ്പം രാജ്യത്തെ വാക്സിൻ ഉൽപാദനം വർധിപ്പിച്ചും നിലവിലെ വാക്​സിൻ ഞെരുക്കം പരിഹരിക്കാമെന്നാണ് കേ​ന്ദ്രത്തി​െൻറ കണക്കുകൂട്ടൽ. ആരോഗ്യപ്രവർത്തകർക്കും കോവിഡ്​ മുന്നണിപ്പോരാളികൾക്കുമായിരുന്നു ജനുവരി 16ന്​ ആരംഭിച്ച ആദ്യഘട്ട വാക്സിൻ നൽകിയിരുന്നത്. പിന്നീട് 60 വയസ്സിന് മുകളിലുള്ളവർക്കും മറ്റ് രോഗങ്ങളുള്ള 45ന് മുകളിലുള്ളവർക്കും വാക്സിൻ നൽകാൻ തീരുമാനിച്ചു. ഏപ്രിൽ ഒന്ന് മുതൽ 45 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ തുടങ്ങി.

മൂന്നാംഘട്ട വാക്​സിനേഷൻ ആരംഭിക്കു​​േമ്പാൾ രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന വാക്സി​െൻറ 50 ശതമാനം കേന്ദ്രസർക്കാറിന് നൽകണം. ബാക്കിയുള്ള 50 ശതമാനം പൊതുമാർക്കറ്റിലും സംസ്ഥാനങ്ങൾക്കുമായി കമ്പനികൾക്ക് നേരിട്ട് വിറ്റഴിക്കാം. വില മേയ്​ ഒന്നിന്​ മുമ്പ്​ പ്രസിദ്ധപ്പെടുത്തണം.

സംസ്ഥാന സർക്കാറുകൾക്കും സ്വകാര്യ ആശുപത്രികൾക്കും വ്യവസായസ്ഥാപനങ്ങൾക്കും അവരിൽ നിന്നും നേരിട്ട് വാക്സിൻ വാങ്ങാം. കേന്ദ്ര സർക്കാറിന് ലഭിക്കുന്ന വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്ക് ​േക്വാട്ട നിശ്ചയിച്ച് നൽകും. കേന്ദ്രം കൂടുതൽ രോഗവ്യാപനമുള്ള സംസ്ഥാനങ്ങൾക്ക് മുൻഗണന നൽകും. വാക്സിൻ പാഴാക്കുന്നത് സംസ്ഥാനങ്ങളുടെ ​േക്വാട്ടയെ ബാധിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccine#Covid19
News Summary - The vaccine can be purchased directly from the states and is available on the public market
Next Story